കരാർ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ കീഴിലുള്ള കെഎസ്ഐഎന്‍സിയാണ്. ഇഎംസിസിക്ക് പള്ളിപ്പുറത്ത് നാലുഏക്കർ ഭൂമി നൽകിയതും വ്യവസായ വകുപ്പാണ്.
തിരുവനന്തപുരം: ഇഎംസിസി വിവാദത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്‍തി അറിയിച്ച് മന്ത്രി മേഴ്‍സിക്കുട്ടിയമ്മ. ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് മേഴ്‍സിക്കുട്ടിയമ്മ അതൃപ്‍തി അറിയിച്ചത്. കരാർ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ കീഴിലുള്ള കെഎസ്ഐഎന്‍സിയാണ്. ഇഎംസിസിക്ക് പള്ളിപ്പുറത്ത് നാലുഏക്കർ ഭൂമി നൽകിയതും വ്യവസായ വകുപ്പാണ്. എന്നിട്ടും നേരിട്ട് ബന്ധമില്ലാത്ത കാര്യത്തില്‍ തനിക്ക് ആരോപണം കേള്‍ക്കേണ്ടി വന്നെന്നാണ് മേഴ്‍സിക്കുട്ടിയമ്മയുടെ നിലപാട്.
