ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ മുഖ്യമന്ത്രിയെയോ സര്‍ക്കാരിനെയോ എടുത്ത് പറയുന്നില്ലെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ ആണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആരോപണം ശക്തമാകുമ്പോൾ പരോക്ഷമായി മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുന്ന പോസ്റ്റുമായി മുന്‍ ഡിജിപി ജേക്കബ് തോമസ്. ഫേസ്ബുക്കിലെഴുതിയ പോസ്റ്റില്‍ മുഖ്യമന്ത്രിയെയോ സര്‍ക്കാരിനെയോ എടുത്ത് പറയുന്നില്ലെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ ആണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തം. 'മുഖ്യവികസനമാര്‍ഗ്ഗം' എന്ന തലക്കെട്ടിലാണ് ജേക്കബ് തോമസിന്‍റെ പോസ്റ്റ്.

ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മുഖ്യവികസനമാര്‍ഗ്ഗം

സ്വര്‍ണ്ണം പ്രവാസി നാട്ടില്‍ നിന്നും വരണം. 
പ്രവാസികള്‍ വരണം എന്ന് നിര്‍ബന്ധമില്ല !
സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട്

ജേക്കബ് തോമസ് 

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്ന ആരോപണവും ജേക്കബ് തോമസ് ഉന്നയിക്കുന്നു.