എന്നാൽ നിലപാട് പ്രഖ്യാപിക്കും മുൻപേ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംഘടനയെ വിമർശിക്കുകയാണ്.
തിരുവനന്തപുരം: കെ റെയിൽ സംഘടനയെ സർക്കാരും സിപിഎമ്മും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചഴിക്കുകയാണെന്ന് ജമാ അത്തെ ഇസ്ലാമി. കെ - റെയിൽ വിഷയത്തിൽ ജമാ അത്തെ ഇസ്ലാമി ഇതുവരെ ഒരു നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ജമാ അത്തെ ഇസ്ലാമി അസിസ്റ്റൻ്റ് അമീർ പി.മുജീബ് റഹ്മാൻ പറഞ്ഞു.
എന്നാൽ നിലപാട് പ്രഖ്യാപിക്കും മുൻപേ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംഘടനയെ വിമർശിക്കുകയാണ്. കെ റെയിൽ പദ്ധതിയുടെ ഡിപിആർ വിശകലനം ചെയ്ത ശേഷമേ ജമാ അത്തെ ഇസ്ലാമി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കൂവെന്നും നേതൃത്വം പറയുന്നു. എസ്.ഡി.പി.ഐയുമായി ജമാഅത്തെ ഇസ്ലാമിക്ക് യാതൊരു ബന്ധവുമില്ല. മതകൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും ഇതെല്ലാം തിരുത്തപ്പെടേണ്ടതാണെന്നും മുജീബ് റഹ്മാൻ പാലക്കാട് പറഞ്ഞു.
