അതേസമയം ജസ്നയുടെ നാട്ടുകാരനും കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകി

തിരുവനന്തപുരം: പത്തനംതിട്ട വെച്ചൂച്ചിറയിലെ ജസ്ന തിരോധാനക്കേസിൽ സിബിഐ നൽകിയ റിപ്പോർട്ട് തള്ളമെന്ന് ജസ്നയുടെ അച്ഛൻ ജെയിംസ്. ജസ്നയുടെ സുഹൃത്തുക്കളിലേക്ക് അന്വേഷണമെന്നത്തിയില്ലെന്നതുൾപ്പെടെ ചൂണ്ടികാട്ടി സിജെഎം കോടതിയിൽ ഹർജി നൽകി. കേസ് ഈ മാസം 27ന് തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കും.പത്തനംതിട്ടയിൽ നിന്നും ജസ്നെ കാണാതായി അഞ്ചു വർഷത്തിന് ശേഷമാണ് സിബിഐ റിപ്പോർട്ട് നൽകിയത്. ജസ്നക്ക് എന്ത് സംഭവിച്ചുവെന്നറിയാൻ കഴിഞ്ഞില്ലെന്നാണ് സിബിഐ റിപ്പോർട്ട്. മതപരിവർത്തനം നടന്നതായോ, വിദേശത്തേക്ക് കടന്നതായോ തെളിയിക്കാനായില്ലെന്നും സിബിഐ പറഞ്ഞിരുന്നു. താൽക്കാലിമായി കേസ് അവസാനിപ്പിച്ച് നൽകിയ റിപ്പോർട്ടിൽ നിരവധി അപാകതയുണ്ടെന്നാണ് അച്ഛന്‍റെ ആരോപണം. പുളിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്ക് വെച്ചാണ് ജസ്നയെ കാണാതാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ സ്ഥലങ്ങളിൽ സിബിഐ അന്വേഷണം എത്തിയിട്ടില്ല. ജസ്‌നയെ കൂടെ ഡിഗ്രിക്ക് പഠിച്ച ഏതോ ഒരു സുഹൃത്ത് ചതിച്ച് ദുരുപയോഗം ചെയ്തതായി സംശയിക്കുന്നു. ജസ്നയെ കാണാതാകുന്നത് മുമ്പ് ശാരീരിക അസ്വസ്ഥകളുണ്ടായിരുന്നു. മർദ്ദനമേൽക്കുകയോ ആന്തരിക രക്തസ്രാവുമുണ്ടാവുയോ ചെയ്തുവെന്ന് അന്വേഷിച്ചില്ല. ഒപ്പം പഠിച്ച അഞ്ച് പേരിലേക്ക് അന്വേഷണം നടന്നില്ല . കോളേജിന് പുറത്ത് ജസ്ന എൻ എസ് എസ് ക്യാമ്പുകൾക്ക് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയില്ല ഇങ്ങനെ നിരവധി കാര്യങ്ങളാണ് ആക്ഷേപ ഹർജിയിൽ ചൂണ്ടികാട്ടുന്നത്. കേസിൽ കക്ഷിചേർക്കണമെന്നാവശ്യപ്പെട്ട് ജസ്നയുടെ നാടടുകാരൻ രഘുനന്ദനും കോടതിയെ സമീപിച്ചു.

സുതാര്യമായി അന്വേഷണം നടന്നപ്പോള്‍ പറയാനുള്ളത് സിബിഐയോട് എന്തുകൊണ്ട് പറഞ്ഞില്ലെന്ന് കോടതി ചോദിച്ചു. ആക്ഷേപ ഹർജികളിൽ മറുപടി നൽകാൻ രണ്ടാഴ്ചത്തെ സമയം വേണമെന്ന് സിബിഐ ആവശ്യപ്പെട്ടു . 2018 മാർച്ച് 22 നാണ് ജസ്നയെ കാണാതാകുന്നത്. ലോക്കൽ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും മൂന്നുവർഷം കേസ് അന്വേഷിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഇതിനുശേഷം സിബിഐ കേസെറ്റെടുത്തത്.

ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചൻ ആശുപത്രിയിൽ, ശസ്ത്രക്രിയക്ക് വിധേയനാക്കി

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews