പാണക്കാട് സാദിഖലി തങ്ങളെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ വലിയ എതിർപ്പുയർന്നു
കൊച്ചി : എറണാകുളത്ത് ഇന്ന് നടക്കുന്ന വഖഫ് സംരക്ഷണ റാലിയിൽ നിന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളും പിൻമാറി. സമസ്തയിലെ മുസ്ലീം ലീഗ് അനുകൂല വിഭാഗത്തിൻ്റെ എതിർപ്പിനെ തുടർന്നാണ് പിൻമാറ്റം. പാണക്കാട് സാദിഖലി തങ്ങളെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിലാണ് വലിയ എതിർപ്പുയർന്നത്. തർക്കത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇടപെട്ടിരുന്നു. പരസ്യമായ തർക്കത്തിലേക്ക് പോകരുതെന്ന് വി.ഡി സതീശൻ ജിഫ്രി തങ്ങളോട് അഭ്യർത്ഥിച്ചതായാണ് വിവരം. ജിഫ്രി മുത്തുക്കോയ തങ്ങളെയായിരുന്നു സമ്മേളനം ഉത്ഘാടനം നടത്താൻ തീരുമാനിച്ചിരുന്നത്. സമസ്തയുടെ ജില്ലാ ജനറൽ സെക്രട്ടറി ഓണംപള്ളി മുഹമ്മദ് ഫൈസി അടക്കമുള്ള മുസ്ലീം ലീഗ് അനുകൂല വിഭാഗവും റാലിയിൽ നിന്ന് വിട്ടു നിൽക്കും. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും പരിപാടിയിൽ പങ്കെടുക്കില്ല.
വഖഫ് ഭേദഗതി ബില്ലിന്റെ ലക്ഷ്യം ധ്രുവീകരണം മാത്രമോ? | Abgeoth Varghese | News Hour 18 April 2025


