Asianet News MalayalamAsianet News Malayalam

നിയമസഭ കയ്യാങ്കളിക്കേസിലെ നടപടികൾ കോടതി വിധിപോലെ പോകട്ടേയെന്ന് ജോസ് കെ മാണി

രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും നിരപരാധിത്വം വിചാരണക്കോടതിയിൽ തെളിയിക്കുമെന്നുമുള്ള മന്ത്രി വി ശിവൻകുട്ടിയുടെ നിലപാടിനേയും ജോസ് കെ മാണി പിന്തുണച്ചു

jose k mani said that the proceedings in the kerala assembly ruckus case go as per the court verdict
Author
Thiruvananthapuram, First Published Jul 28, 2021, 12:29 PM IST

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിലെ നടപടികൾ കോടതി വിധിപോലെ പോകട്ടേയെന്ന് ജോസ് കെ മാണി. തെറ്റും ശരിയും എന്നതിൽ താനിപ്പോൾ പ്രതികരിക്കുന്നില്ല. ഇനി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല. സഭാ അംഗങ്ങളുടെ പരിരക്ഷയെക്കുറിച്ച് പിന്നീട് ചർച്ച ചെയ്യാമെന്നും ജോസ് കെ മാണി പറഞ്ഞു. 

രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും നിരപരാധിത്വം വിചാരണക്കോടതിയിൽ തെളിയിക്കുമെന്നുമുള്ള മന്ത്രി വി ശിവൻകുട്ടിയുടെ നിലപാടിനേയും ജോസ് കെ മാണി പിന്തുണച്ചു. 

യു ഡി എഫ് മന്ത്രിസഭയിൽ ധനമന്ത്രിയായിരിക്കെ കോഴക്കേസിൽപെട്ട ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസപ്പെടുത്താനുള്ള പ്രതിപക്ഷ ശ്രമത്തിനിടെയായിരുന്നു സഭയ്ക്കുള്ളിൽ കയ്യാങ്കളി ഉണ്ടായത്

Follow Us:
Download App:
  • android
  • ios