കോഴിക്കോട്: രാഷ്ട്രീയം തൊഴിലായി സ്വീകരിക്കാത്തവര്ക്കാണ് വോട്ട് നൽകിയതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. സ്വർണക്കടത്ത്  കേസിലും പാലാരിവട്ടം പാലം അഴിമതിക്കേസിലും എല്ലാം പുറത്ത് വരുന്നത്  യാഥാർത്യങ്ങളാണ്. വിവാദങ്ങൾ മാധ്യമങ്ങൾ നൃഷ്ടിക്കുന്നതല്ല. മാധ്യമ പ്രവർത്തനമാണ് ഇപ്പോൾ ഏറ്റവും ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു.

 കോഴിക്കോട് മലാപറമ്പ് ജിയുപി സ്കൂളിലെ ബൂത്തിലാണ് ജോയ് മാത്യു വോട്ട് ചെയ്തത്. കുടുംബ സമേതം എത്തിയാണ് ജോയ് മാത്യു വോട്ട് ചെയ്ത് മടങ്ങിയത് .