Asianet News MalayalamAsianet News Malayalam

ഈസ് ഓഫ് ഡൂയിം​ഗ് ബിസിനസ്, 28ൽ നിന്ന് ഒന്നാമതെത്തി കേരളം; ​ആന്ധ്രയ്ക്കും ഗുജറാത്തിനും നേട്ടം

വ്യവസായ, പൗരസേവന പരിഷ്‌കാരങ്ങൾ, ഓൺലൈൻ ഏകജാലക സംവിധാനമടക്കം ഒൻപത് കാറ്റഗറികളിൽ ഉന്നത സ്ഥാനത്ത് (ടോപ്പ് അച്ചീവർ) എത്തിയാണ് കേരളം നേട്ടം കൈവരിച്ചത്

Just 3 years 28 rank to first Including Gujarat behind Applause for the Kerala model
Author
First Published Sep 6, 2024, 1:50 PM IST | Last Updated Sep 6, 2024, 4:55 PM IST

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ മുൻപന്തിയിലെത്തി കേരളം. കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്റെ വ്യവസായ പരിഷ്‌കരണ കർമ്മപദ്ധതിയുടെ കീഴിൽ പുറത്തിറക്കിയ 2022ലെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങിൽ ആണ് സംസ്ഥാനം മികച്ച നേട്ടം കൈവരിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം മുൻനിരയിലെത്തുന്നത്. ഒന്നാംനിരയിലുള്ള സംസ്ഥാനങ്ങളിൽ ഒന്നാമതാണ് കേരളം എന്നത് അഭിമാനകരമാണെന്ന് വ്യവസായമന്ത്രി മന്ത്രി പി. രാജീവ് പറഞ്ഞു. 

വ്യവസായ, പൗരസേവന പരിഷ്‌കാരങ്ങൾ, ഓൺലൈൻ ഏകജാലക സംവിധാനമടക്കം ഒൻപത് കാറ്റഗറികളിൽ ഉന്നത സ്ഥാനത്ത് (ടോപ്പ് അച്ചീവർ) എത്തിയാണ് കേരളം നേട്ടം കൈവരിച്ചത്. ഇവയ്ക്ക് 95 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. സംരംഭകരുടെ അഭിപ്രായങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് റാങ്ക് നിശ്ചയിച്ചത്. വ്യവസായ പരിഷ്‌ക്കാര കർമപദ്ധതി പ്രകാരം ഓരോ സംസ്ഥാനവും സ്വീകരിക്കുന്ന നടപടികൾ പരിഗണിച്ചാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടിക തയ്യാറാക്കുന്നത്. ഇതിനായി പരിഗണിച്ച 30 സൂചികകളിൽ ഒമ്പതിലും കേരളത്തിന് ഒന്നാമത് മുൻനിരയിലെത്താനായി. 

മിക്ക സംസ്ഥാനങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗുജറാത്ത് മാത്രമാണ് ഫാസ്റ്റ് മൂവേഴ്‌സ് വിഭാഗത്തിൽ വന്നത്. BRAP 2022-ൻ്റെ ഭാഗമായ  25 പരിഷ്‌കാരങ്ങളിൽ ഏതെങ്കിലും ഒരു പരിഷ്‌കാരത്തിൽ 95 ശതമാനം ഉയർന്ന നേട്ടം കൈവരിച്ചതാണ് റാങ്കിംഗ്  മാനദണ്ഡമായി തെരഞ്ഞെടുത്തത്. കേരളത്തെ കൂടാതെ ആന്ധ്രപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ത്രിപുര, ഉത്തർപ്രദേശ്, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, ഒഡീഷ, അസം, ദാദ്ര & നഗർ ഹവേലി & ദാമൻ ദിയു, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, പഞ്ചാബ്, തെലങ്കാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെല്ലാം മികച്ച പ്രകടനം നടത്തി.

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം തയ്യാറാക്കുന്ന ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിൽ 2020 ൽ കേരളം 28-ാം സ്ഥാനത്തായിരുന്നു.
2021 ൽ കേരളം  15-ാമത് എത്തി. വ്യവസായ, പൗരസേവന പരിഷ്‌കാരങ്ങൾ, യൂട്ടിലിറ്റി പെർമിറ്റുകൾ അനുവദിക്കൽ, നികുതി അടയ്ക്കലിലെ പരിഷ്‌കാരങ്ങൾ, ഓൺലൈൻ ഏകജാലക സംവിധാനം, നഗര തദ്ദേശ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണ പ്രക്രിയ ലഘുകരണം, റവന്യു വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റുകൾ മികച്ച പൊതുവിതരണ സംവിധാനം, മികച്ച ഗതാഗത സംവിധാനം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പ്രവർത്തനം എന്നീ 9  മേഖലകളിലാണ് കേരളം മുന്നിലെത്തിയത്.

 

Latest Videos
Follow Us:
Download App:
  • android
  • ios