കൊച്ചി: മരട് ഫ്ലാറ്റുടമകൾക്ക് പിന്തുണയുമായി ജസ്റ്റിസ് ബി കെമാൽ പാഷ. ഫ്ലാറ്റിലെ താമസക്കാരുടെ വാദം കേൾക്കാതെ ഫ്ലാറ്റ് പൊളിച്ച് നീക്കാൻ ഉത്തരവിട്ട നടപടി ശരിയല്ലെന്നാണ് കെമാൽ പാഷയുടെ നിലപാട്.  ഉടമകൾക്ക് പിന്തുണയുമായി കെമാൽ പാഷ ഫ്ലാറ്റിലെത്തി സംസാരിച്ചു. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത് നികുതിയടച്ചാണ് ഓരോരുത്തരും ഫ്ലാറ്റിൽ താമസിക്കുന്നത്.  അനധികൃതമായാണ് ഫ്ലാറ്റ് നിര്‍മ്മിച്ചതെങ്കിൽ അതിന് ഉത്തരവാദികൾ ഫ്ലാറ്റ് ഉടകൾ ആകുന്നത് എങ്ങനെ എന്നാണ് കെമാൽ പാഷ ചോദിക്കുന്നത്.

കോടതി വിധിയിൽ സര്‍ക്കാര്‍ ഇടപെടണമെന്നും ഉടമകൾക്ക് പിന്തുണയുമായി ഫ്ലാറ്റിലെത്തിയ കെമാൽ പാഷ ആവശ്യപ്പെട്ടു . കെട്ടിടം പൊളിക്കുമ്പോൾ മനുഷ്യരുടെ സങ്കടം കേൾക്കാതിരിക്കരുത്. ഫ്ലാറ്റുടമകളെ പുനരധിവസിപ്പിക്കാൻ സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാരും കോടതിയും ഫ്ലാറ്റുടമകളുടെ വാദം കേൾക്കാൻ തയ്യാറാകാത്തത് ശരിയല്ലെന്നും കെമാൽ പാഷ പറഞ്ഞു.