കൊട്ടാരക്കര എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പൊതുയോഗത്തിലാണ് ഇന്ന് ഗണേഷ് കുമാറിനെതിരെ പ്രമേയം അവതരിപ്പിച്ചത്. കുലംകുത്തികളെ കൂട്ടുപിടിച്ച് സംഘടനയെ ഇല്ലാതാക്കാമെന്ന് ധരിക്കുന്നെങ്കില്‍ ഗണേഷ് കുമാര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് പ്രമേയത്തിൽ പരാമർശിക്കുന്നു.
കൊല്ലം: കെ ബി ഗണേഷ് കുമാര്‍ എന്‍എസ്എസില്‍ നിന്ന് രാജി വെക്കണമെന്ന് കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രമേയം. കൊട്ടാരക്കര എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പൊതുയോഗത്തിലാണ് ഇന്ന് ഗണേഷ് കുമാറിനെതിരെ പ്രമേയം അവതരിപ്പിച്ചത്. കുലംകുത്തികളെ കൂട്ടുപിടിച്ച് സംഘടനയെ ഇല്ലാതാക്കാമെന്ന് ധരിക്കുന്നെങ്കില്‍ ഗണേഷ് കുമാര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് പ്രമേയത്തിൽ പരാമർശിക്കുന്നു.
ഗണേഷ് കുമാര്‍ എന്‍ എസ് എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായിട്ടാണ്. എൻഎസ്എസിന്‍റെ അമരത്തിരുന്ന ഗണേഷ്കുമാര്‍ മറ്റൊരു മതത്തില്‍ വിശ്വസിച്ചു. ആ മതത്തില്‍ ആരാധന നടത്തി. സംസ്കാര ശൂന്യമായ കുടുംബ പശ്ചാത്തലത്തിന് ഉടമയാണ് ഗണേഷ് കുമാര്‍ എന്നും പ്രമേയത്തിൽ വിമർശനം. പ്രസ്ഥാനത്തില്‍ നിന്ന് സര്‍വ്വതും നേടിയ കുടുംബമാണ് ബാലകൃഷ്ണപിള്ളയുടേത്. ജയിലിൽ കിടന്ന ബാലകൃഷ്ണപിള്ളയ്ക്ക് മതിയായ ആഹാരം പോലും നഷ്ടമായപ്പോൾ ആശ്വാസമായത് ജി സുകുമാരന്‍ നായരുടെ ഇടപെടലാണ്. മകൻ എന്ന് അവകാശപ്പെടുന്ന ഗണേഷ് കുമാർ എവിടെ ആയിരുന്നു. ജനങ്ങൾ ഗണേഷ് കുമാറിൻ്റെ പ്രവര്‍ത്തനം മനസിലാക്കിയതാണ് പത്തനാപുരത്തെ പരാജയത്തിന് കാരണമെന്നും പ്രമേയത്തിൽ പറയുന്നു.
