Asianet News MalayalamAsianet News Malayalam

ഉമ്മൻചാണ്ടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ആക്രമം നടത്തിയത് ശത്രുക്കളല്ല; കുറ്റപ്പെടുത്തലുമായി കെ സി ജോസഫ്

അച്ചടക്കനടപടി വൺവേ ട്രാഫിക് ആകാൻ പാടില്ലെന്നും ശിവദാസൻ നായർക്കെതിരെ  നടപടി എടുത്തത് സെക്കൻഡുകൾ കൊണ്ടായിരുന്നുവെന്നും ജോസഫ് ഓർമ്മിപ്പിച്ചു. 

k c joseph criticizes congress leadership on cyber attack against oommen chandi
Author
Kottayam, First Published Sep 3, 2021, 11:57 AM IST

കോട്ടയം: ഉമ്മൻചാണ്ടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ബോധപൂർവമായ ആക്രമണമുണ്ടായെന്ന് കെ സി ജോസഫ്. ശത്രുക്കളുടെ ഭാഗത്ത് നിന്നല്ല ഇതുണ്ടായതെന്നും പണം കൊടുത്ത് ചിലരുടെ ഏജൻ്റുമാർ നടത്തിയ ആക്രമമാണ് ഇതെന്നും കെ സി കുറ്റപ്പെടുത്തുന്നു. കോൺഗ്രസ് നേതൃത്വത്തെയാണ് ജോസഫ് ഉന്നം വയ്ക്കുന്നത്. 

വളരെ മോശമായ അക്രമമാണ് നടന്നത്, ഇതിനെ എതിർക്കാൻ പാർട്ടി മുന്നോട്ടു വന്നില്ല. ആക്രമണം നടത്തിയിട്ടും ആർക്കും എതിരെ വിശദീകരണം പോലും ചോദിച്ചില്ലെന്നാണ് കുറ്റപ്പെടുത്തൽ. അച്ചടക്കനടപടി വൺവേ ട്രാഫിക് ആകാൻ പാടില്ലെന്നും ശിവദാസൻ നായർക്കെതിരെ  നടപടി എടുത്തത് സെക്കൻഡുകൾ കൊണ്ടായിരുന്നുവെന്നും ജോസഫ് ഓർമ്മിപ്പിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Follow Us:
Download App:
  • android
  • ios