ഐബിഡിഎഫിന്റെ ദില്ലിയിൽ ചേർന്ന ജനറൽ ബോഡി യോഗമാണ് കെ. മാധവനെ വീണ്ടും പ്രസിഡൻറായി നിശ്ചയിച്ചത്.

ദില്ലി : ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻറ് ഡിജിറ്റൽ ഫൗണ്ടേഷൻ, ഐബിഡിഎഫിന്റെ അധ്യക്ഷനായി ഡിസ്നി ഹോട്ട് സ്റ്റാർ ഇന്ത്യ മേധാവി കെ. മാധവനെ വീണ്ടും തെരഞ്ഞെടുത്തു. രാജ്യത്തെ വിനോദ, വാർത്താ, ഡിജിറ്റൽ മാധ്യമങ്ങളുടെ കൂട്ടായ്മയായ ഐബിഡിഎഫിന്റെ ദില്ലിയിൽ ചേർന്ന ജനറൽ ബോഡി യോഗമാണ് കെ. മാധവനെ വീണ്ടും പ്രസിഡൻറായി നിശ്ചയിച്ചത്. രജത് ശർമ്മ, രാഹുൽ ജോഷി എന്നിവരെ വൈസ് പ്രസിഡൻറുമാരായും പുനിത് മിശ്രയെ ട്രഷററായും തെരഞ്ഞെടുത്തു. കൊവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ ഇന്ത്യയിലെ ടെലിവിഷൻ രംഗത്തിനായെന്ന് കെ മാധവൻ ഐബിഡിഎഫ് യോഗത്തിൽ പറഞ്ഞു. വാർത്താവിതരണമന്ത്രി അനുരാഗ് താക്കൂർ, സെക്രട്ടറി അപൂർവ്വ ചന്ദ്ര എന്നിവർ ജനറൽ ബോഡിക്ക് ശേഷം ഐബിഡിഎഫ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.

READ MORE ഗാസ നഗര ഹൃദയത്തിൽ കനത്ത ഏറ്റുമുട്ടൽ; ഹമാസിന്റെ ഭൂഗർഭ അറകൾ ലക്ഷ്യമാക്കി ഇസ്രായേലി യുദ്ധടാങ്കുകളുടെ ആക്രമണം

YouTube video player