ടോം വടക്കൻ പറയുന്നത് മലയാളമാണോ ഇം​ഗ്ലീഷാണോ എന്നു പോലും മനസ്സിലാവില്ല

തിരുവനന്തപുരം: ടോം വടക്കൻ‌ മണ്ഡലത്തിലോ ബൂത്തിലോ പ്രവർത്തിച്ച് പരിചയമുള്ള ആളല്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ.മുരളീധരൻ. 2009 ൽ തൃശൂരിൽ നിന്ന് മൽസരിക്കാൻ സ്വയം തയ്യാറായ ആളാണ് വടക്കൻ അന്ന് ജില്ലയിലെ പ്രവർത്തകർ ഒന്നടങ്കം വേണ്ടെന്ന് പറഞ്ഞതിനാലാണ് വടക്കാൻ സ്ഥാനാർത്ഥിയാവാതെ പോയതെന്നും കെ.മുരളീധരൻ പറഞ്ഞു. 

വടക്കനെക്കൊണ്ട് കോൺഗ്രസിനെക്കൊണ്ട് ഒരു ഉപയോഗവും ഉണ്ടായിട്ടില്ല. കോൺ​ഗ്രസ് കണ്ടം ചെയ്ത ആളാണ് വടക്കനെന്ന് ബിജെപിക്ക് പിന്നെ മനസിലാവുമെന്ന് മുരളീധരൻ. പുള്ളി പറയുന്നത് മലയാളമാണോ ഇം​ഗ്ലീഷാണോ എന്നു പോലും മനസ്സിലാവില്ല. ശ്രീധരൻ പിള്ള പ്രസിഡന്റായിരിക്കുന്ന കാലത്തോളം ബിജെപി കേരളത്തിൽ ഒരു അത്ഭുതവും കാട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.