Asianet News MalayalamAsianet News Malayalam

'പലസ്തീന്‍ വിഷയത്തിലെ തരൂരിന്‍റെ പ്രസ്താവന കോണ്‍ഗ്രസ് നിലപാടല്ല,അത് പ്രശ്നങ്ങളുണ്ടാക്കുന്നത്,തരൂര്‍ തിരുത്തണം'

പലസ്തീൻ വിഷയത്തിൽ കോൺഗ്രസ്‌ വെള്ളം ചേര്‍ത്തിട്ടില്ല,കോൺഗ്രസ്‌ സംഘടിപ്പിക്കുന്ന പലസ്തീൻ പരിപാടിയിൽ തരൂരിനെ വിളിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സംഘടകരെന്നും കെ.മുരളീധരന്‍

k muraleedharan ask tharoor to correct Hamas statement
Author
First Published Nov 12, 2023, 10:34 AM IST

കോഴിക്കോട്:  പലസ്തീൻ വിഷയത്തില്‍ കോൺഗ്രസിന് നിലപാടില്ല എന്ന ആക്ഷേപം തള്ളി കെ.മുരളീധരന്‍ രംഗത്ത്.ശശി തരൂരിന്‍റെ  പ്രസ്താവനയാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. തരൂർ പ്രസ്താവന തിരുത്തണം.തരൂർ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.തരൂരിന്‍റെ  പ്രസ്താവന കോൺഗ്രസ്‌ അംഗീകരിക്കുന്നില്ല.കോൺഗ്രസ്‌ സംഘടിപ്പിക്കുന്ന പലസ്തീൻ പരിപാടിയിൽ തരൂരിനെ വിളിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സംഘടകരാണ്.പലസ്തീൻ വിഷയത്തിൽ കോൺഗ്രസ്‌ വെള്ളം ചേര്‍ത്തിട്ടില്ല.മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്.ജനങ്ങളെ വിഭജിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.ലോക് സഭാ തെരെഞ്ഞെടുപ്പാണ് സിപിഎം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.


കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സർക്കാർ സർവക്ഷി യോഗം വിളിക്കണം.പ്രതിപക്ഷത്തെ വിശ്വാസത്തിൽ എടുക്കണം.നിലവിലെ കേരളത്തിന്‍റെ  അവസ്ഥയുടെ ഉദാഹരണം ആണ് ഇന്നലത്തെ കർഷക ആത്മഹത്യ.രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് സിപിഎം പലസ്തീൻ ഐക്യ ദാർഢ്യവുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു

മാതൃരാജ്യത്തിനു വേണ്ടി പൊരുതുന്ന ജനക്കൂട്ടത്തെ തരൂർ ഭീകരവാദികളാക്കി,ലീഗ് നേതൃത്വം മാപ്പ് പറയണമെന്ന് ഐഎന്‍എല്‍

Follow Us:
Download App:
  • android
  • ios