Asianet News MalayalamAsianet News Malayalam

'ഏത് ജയിലിലെയും സൂപ്രണ്ട് കൊടി സുനി'; ഇത്തിരി ലജ്ജയുണ്ടെങ്കില്‍ നടപടി വേണമെന്ന് കെ സുധാകരന്‍

ജയിലിൽ കയറിയ കാലം മുതൽ എല്ലാ സുഖസൗകര്യം അനുഭവിച്ചാണ് കൊടി സുനിയുടെ ജീവിതം. സർക്കാരിന്റെ ഒത്താശയോടെയാണ് ഇതൊക്കെ നടക്കുന്നതെന്ന് കെ സുധാകരൻ.

k sudhakaran against kodi suni and pinarayi vijayan ldf government.
Author
Kannur, First Published Sep 21, 2021, 3:43 PM IST

കണ്ണൂർ: ജയിലിൽ കൊടി സുനിക്ക് സുഖസൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഏത് ജയിലിൽ പോയാലും അവിടുത്തെ സൂപ്രണ്ട് കൊടി സുനിയാണെന്നും കെ സുധാകരൻ വിമർശിച്ചു.

ജയിലിൽ കയറിയ കാലം മുതൽ എല്ലാ സുഖസൗകര്യം അനുഭവിച്ചാണ് കൊടി സുനിയുടെ ജീവിതം. സർക്കാരിന്റെ ഒത്താശയോടെയാണ് ഇതൊക്കെ നടക്കുന്നത്. ഇത്തിരി ലജ്ജ ബാക്കിയുണ്ടെങ്കിൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ എങ്കിലും മുഖ്യമന്ത്രി തയ്യാറാകണം. ഇക്കാര്യത്തിൽ ജന രോക്ഷം ഉയരണമെന്നും കെ സുധാകരൻ പറഞ്ഞു.

മതസൗഹാർദ്ദം തകരുകയാണിവിടെ. കൈവിട്ട് പോയ ശേഷം നടപടികൾ സ്വീകരിച്ചിട്ട് കാര്യമില്ല. മറ്റേത് സർക്കാർ ആണെങ്കിലും സർവകക്ഷി യോഗം വിളിക്കുമായിരുന്നു. എന്നാൽ, മുഖ്യമന്ത്രി നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നതെന്നും കെ സുധാകൻ കുറ്റപ്പെടുത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios