കണ്ണൂർ ഡി സി സി ഓഫിസ് നിർമാണവുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾക്കും കെ സുധാകരൻ മറുപടി നൽകി. ഡി സി സി ഓഫീസ് പ്രവർത്തകരുടെ വിയർപ്പിൻ്റെ വിലയാണ്. വ്യാപക പണപിരിവ് നടത്തി എന്നത് തെറ്റായ പ്രചരണം. രണ്ട് വ്യക്തികളോടാണ് ഇക്കാര്യത്തിൽ കടപ്പാട് ഉള്ളത്. ആദ്യത്തെത് കെ.സുരേന്ദ്രൻ രണ്ടാമത്തേത് സതീശൻ പാച്ചേനിയുമാണെന്നും സുധാകരൻ പറഞ്ഞു.

കണ്ണൂർ: ഡി സി സി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടി പറഞ്ഞ പേരുള്ള ഡയറി ഉയർത്തിക്കാണിച്ചത് തൻ്റെ ക്രഡിബിലിറ്റി തെളിയിക്കാൻ എന്ന് കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ. ചർച്ച നടന്നില്ലെന്ന് പറഞ്ഞപ്പോൾ വേറെ മാർഗ്ഗം ഉണ്ടായില്ലെന്നും സുധാകരൻ പറഞ്ഞു. ആരും പാർട്ടി വിട്ട് പോകില്ല. എല്ലാവരുമായും ചർച്ച നടത്തും. ഇനി വിവാദത്തിനില്ലെന്നും സുധാകരൻ വ്യക്തമാക്കി.

കണ്ണൂർ ഡി സി സി ഓഫിസ് നിർമാണവുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾക്കും കെ സുധാകരൻ മറുപടി നൽകി. ഡി സി സി ഓഫീസ് പ്രവർത്തകരുടെ വിയർപ്പിൻ്റെ വിലയാണ്. വ്യാപക പണപിരിവ് നടത്തി എന്നത് തെറ്റായ പ്രചരണം. രണ്ട് വ്യക്തികളോടാണ് ഇക്കാര്യത്തിൽ കടപ്പാട് ഉള്ളത്. ആദ്യത്തെത് കെ.സുരേന്ദ്രൻ രണ്ടാമത്തേത് സതീശൻ പാച്ചേനിയുമാണെന്നും സുധാകരൻ പറഞ്ഞു.

 കോൺ​ഗ്രസിനെതിരെ വിമർശനം ഉന്നയിച്ച എസ് പി നേതൃത്വവുമായി ചർച്ച നടത്തുമെന്നും സുധാകരൻ പറഞ്ഞു. പൊന്നുരുക്കുന്നിടത്ത് ബി ജെ പി ക്ക് എന്ത് കാര്യമെന്നും കേരളത്തിൽ ബി ജെ പി ഉപ്പ് വെച്ച കലം പോലെയാണെന്നും സുധാകരൻ പരിഹ​സിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona