Asianet News MalayalamAsianet News Malayalam

സവർക്കർ ഫ്ലക്സ് വിവാദം,'അറിയാതെ പറ്റിയ തെറ്റ്, മാപ്പ് പറഞ്ഞു', സുരേഷിനെതിരെ നടപടി ഉണ്ടാകില്ലെന്ന് സുധാകരന്‍

നിരവധി പ്രവര്‍ത്തകര്‍ സുരേഷിനെതിരെ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടെന്നും കെ സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 

K Sudhakaran said that no action will be taken against Suresh who faced criticism for placing Savarkar s picture
Author
First Published Sep 24, 2022, 10:16 PM IST

തിരുവനന്തപുരം: ജോഡോ യാത്രയുടെ പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം വച്ചതിന് വിമര്‍ശനം നേരിട്ട സുരേഷിനെതിരെ ഒരു നടപടിയും ഉണ്ടാവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അറിയാതെ സംഭവിച്ചതാണെങ്കിലും, പറ്റിപ്പോയ തെറ്റ് ഏറ്റെടുത്ത് മാപ്പ് പറഞ്ഞ സുരേഷിനെ കാണാതിരിക്കാൻ കോൺഗ്രസ്‌ പാർട്ടിക്ക് കഴിയില്ല. നിരവധി പ്രവര്‍ത്തകര്‍ സുരേഷിനെതിരെ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടെന്നും കെ സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 

കെ സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

അറിയാതെ സംഭവിച്ചതാണെങ്കിലും, പറ്റിപ്പോയ തെറ്റ് ഏറ്റെടുത്ത് മാപ്പ് പറഞ്ഞ സുരേഷിനെ കാണാതിരിക്കാൻ കോൺഗ്രസ്‌ പാർട്ടിക്ക് കഴിയില്ല. സുരേഷിന്‍റെ അഭിമുഖം അല്‍പ്പം വൈകിയാണ് ഞാൻ ചാനലിൽ കണ്ടത്. പക്ഷേ മുൻപേ കണ്ട പല പ്രവർത്തകരും എന്നെ ഫോണിലും അല്ലാതെയും ബന്ധപ്പെട്ടിരുന്നു. സുരേഷുമായി യാതൊരു മുൻ പരിചയം ഇല്ലാത്തവർ പോലും 'അയാൾക്കെതിരെ നടപടി എടുക്കരുതെന്ന' അപേക്ഷയുമായാണ്  സമീപിച്ചത്. സത്യത്തിൽ എനിക്കേറെ സന്തോഷം തോന്നിപ്പോയി. ഈ വലിയ കോൺഗ്രസ്‌ കുടുംബത്തിലെ ഒരംഗത്തിന്‍റെ വിഷമം, സ്വന്തം പ്രശ്നമായി കണ്ട് ഇടപെടുന്നവർ ഈ പാർട്ടിയുടെ പുണ്യമാണ്. പ്രവർത്തകരെ കേൾക്കാതിരിക്കാനും അവരുടെ വികാരം കണ്ടില്ലെന്ന് നടിക്കാനും പാർട്ടിക്കാകില്ല. സുരേഷിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് പാർട്ടി പ്രസിഡന്‍റ് എന്ന നിലയിൽ ഞാൻ ഉറപ്പ് തരുന്നു.

Follow Us:
Download App:
  • android
  • ios