സുന്ദരയുടേയും ബന്ധുക്കളുടേയും രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ക്രിമനൽ വകുപ്പുകൾ ചുമത്താനും ബിജെപി പ്രാദേശിക നേതാക്കളെ കൂടി പ്രതിചേർക്കാനുമാണ് പൊലീസ് നീക്കം. 

കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴക്കേസിൽ മുഖ്യ സാക്ഷി കെ സുന്ദരയുടെ രഹസ്യമൊഴിയെടുക്കുന്നു. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിലാണ് മൊഴി രേപ്പെടുത്തുന്നത്. നാളെ സുന്ദരയുടെ അമ്മയടക്കം മൂന്ന് പേരുടെ മൊഴികൂടി രേഖപ്പെടുത്തും. കിട്ടിയ പണത്തിൽ നിന്നും ഇവർക്കും വിഹിതം നൽകിയിട്ടുണ്ടെന്ന് നേരത്തെ സുന്ദര പറഞ്ഞിരുന്നു. സുന്ദരയുടേയും ബന്ധുക്കളുടേയും രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ക്രിമനൽ വകുപ്പുകൾ ചുമത്താനും ബിജെപി പ്രാദേശിക നേതാക്കളെ കൂടി പ്രതിചേർക്കാനുമാണ് പൊലീസ് നീക്കം. 

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona