കോൺഗ്രസ്‌ മുക്ത കേരളം ബിജെപി ലക്ഷ്യമല്ല. അത് ലീഗ് തന്നെ ചെയ്യുന്നുണ്ടെന്ന് സുരേന്ദ്രൻ വിമര്‍ശിച്ചു. ഇരു മുന്നണികളും എതിരാളികളാണെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം പിടിക്കാൻ തന്നെയാണ് ബിജെപി മത്സരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. ശോഭ സുരേന്ദ്രനെ ഗ്രൂപ്പ്‌ നോക്കി ഒതുക്കിയില്ല. ശോഭ ഉടൻ സജീവമായി തിരിച്ചെത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വൈസ് പ്രസിഡന്റ് സ്ഥാനം മോശം പദവി അല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

കോൺഗ്രസ്‌ മുക്ത കേരളം ബിജെപി ലക്ഷ്യമല്ല. അത് ലീഗ് തന്നെ ചെയ്യുന്നുണ്ടെന്ന് സുരേന്ദ്രൻ വിമര്‍ശിച്ചു. വീണ്ടും ഇടത് ഭരണം ബിജെപി ആഗ്രഹിക്കുന്നവെന്ന പ്രണരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഇല്ലാതാക്കാൻ എല്‍ഡിഎഫ് ഭരണ തുടർച്ച ആഗ്രഹിക്കുന്നില്ല. ഇരു മുന്നണികളും എതിരാളികളാണെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. ക്രിസ്ത്യൻ വോട്ടുകൾ ഇത്തവണ ബിജെപിക്ക് അനുകൂലമാകും. അതാകും ഇത്തവണത്തെ ടേണിങ് പോയിന്‍റ്. താൻ മത്സരിക്കുന്നതിൽ കേന്ദ്ര നേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്നും സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.