തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടക്കുന്ന സമയത്തു തന്നെ സംസ്ഥാനത്ത് ചിലർ നീച രാഷ്ട്രീയം പ്രചരിപ്പിക്കകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ . സർക്കാർ വൃത്തങ്ങളിൽ ചിലർ അന്ധമായ കേന്ദ്ര സർക്കാർ വിരോധം പ്രചരിപ്പിക്കുന്നു. പ്രളയ സമയത്ത്  കേരളത്തിന് കിട്ടിയ 2000 കോടി ഇതുവരെയും ഉപയോഗിച്ചിട്ടില്ല.  തൊഴിൽ ഉറപ്പ് പദ്ധതിക്കായി 238 കോടി മുൻകൂറായി സംസ്ഥാനത്തിന് നൽകി . സംസ്ഥാന സർക്കാർ ചെലവ് കൂട്ടുന്നത് കേന്ദ്രസർക്കാറിന്‍റെ കുറ്റമല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

സംസ്ഥാന സര്‍ക്കാർ നൽകുന്ന പലവ്യഞ്ജന കിറ്റി തട്ടിപ്പാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.  750 രൂപയുടെ മൂല്യം പോലുമില്ലാത്ത കിറ്റാണ് നൽകുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. രാവിലെ മുതൽ കിറ്റ് വാങ്ങാനെത്തിയ പലരും കിറ്റ് കിട്ടാതെ തിരിച്ച് പോകുന്ന സ്ഥിതിയാണ് ഉള്ളതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

തുടര്‍ന്ന് വായിക്കാം: സർക്കാർ നൽകുന്ന സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്ന് ആരംഭിക്കും...

  സംസ്ഥാന സർക്കാരിന്‍റെ കൈവശമുള്ള പണം ചെലവഴിക്കാൻ തയാറാകണം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വെട്ടികുറയ്ക്കണം, അനാവശ്യ ക്യാബിനറ്റ് പദവികൾ കുറക്കണമെന്നും കെ സുരേന്ദ്രൻ  ആവശ്യപ്പെട്ടു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക