വസ്തുത മറച്ചുവെക്കാനാണ് സിപിഎം സെക്രട്ടറി കോടിയേരിയും മന്ത്രി മൊയ്തീനും കുറ്റം സംഘപരിവാറിന്റെ തലയില്‍ കെട്ടിവെക്കുന്നത്. 

തൃശ്ശൂര്‍: കുന്ദംകുളത്ത് പുതുശ്ശേരിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സിപിഎമ്മിനകത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെ തുടര്‍ന്നാണ് കൊലപാതകമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കൊലയാളികളിലൊരാള്‍ അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകനാണ്. അര്‍ദ്ധരാത്രിയില്‍ സ്വന്തം വീടിന് ഏഴുകിലോമീറ്റര്‍ അകലെയാണ് കൊല നടന്നത്. വസ്തുത മറച്ചുവെക്കാനാണ് സിപിഎം സെക്രട്ടറി കോടിയേരിയും മന്ത്രി മൊയ്തീനും കുറ്റം സംഘപരിവാറിന്റെ തലയില്‍ കെട്ടിവെക്കുന്നത്.

ശക്തമായ നടപടിക്കാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടത്. ഈ വിഷയത്തില്‍ കള്ളപ്രചാരണം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


തൃശ്ശൂര്‍ കുന്ദംകുളത്ത് പുതുശ്ശേരിയില്‍ സി. പി. എം ബ്രാഞ്ച് സെക്രട്ടറി കൊലചെയ്യപ്പെട്ടത് സി. പി. എമ്മിനകത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെത്തുടര്‍ന്നാണെന്ന് വ്യക്തം. കൊലയാളികളിലൊരാള്‍ അറിയപ്പെടുന്ന സി. പി. എം. പ്രവര്‍ത്തകന്‍. അര്‍ദ്ധരാത്രിയില്‍ സ്വന്തം വീടിന് ഏഴുകിലോമീറ്റര്‍ അകലെയാണ് കൊല നടന്നത്. വസ്തുത മറച്ചുവെക്കാനാണ് സി. പി. എം സെക്രട്ടറി കോടിയേരിയും മന്ത്രി മൊയ്തീനും കുറ്റം സംഘപരിവാറിന്റെ തലയില്‍ കെട്ടിവെക്കുന്നത്. കുറ്റം ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടിക്കാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടത്. ഈ വിഷയത്തില്‍ കള്ളപ്രചാരണം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കും.