Asianet News MalayalamAsianet News Malayalam

ചൈനാക്കൂറുള്ളവര്‍ പത്മ പുരസ്‌കാരം തിരസ്‌കരിക്കുന്നതില്‍ അത്ഭുതമില്ലെന്ന് കെ സുരേന്ദ്രന്‍

നമ്മുടെ നാടിനേക്കാള്‍ കൂറ് ചൈനയോടുള്ളവര്‍ പത്മപുരസ്‌കാരങ്ങള്‍ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ലെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
 

K Surendran on buddhadeb bhattacharjee reject Padma Award
Author
Thiruvananthapuram, First Published Jan 26, 2022, 10:54 AM IST

തിരുവനന്തപുരം: ബംഗാള്‍ മുന്‍മുഖ്യമന്ത്രിയും സിപിഎം (CPM) നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ(buddhadeb bhattacharjee) പത്മഭൂഷന്‍ (Padmabhooshan) പുരസ്‌കാരം നിഷേധിച്ചതില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ (K Surendran). നമ്മുടെ നാടിനേക്കാള്‍ കൂറ് ചൈനയോടുള്ളവര്‍ പത്മപുരസ്‌കാരങ്ങള്‍ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ലെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ബംഗാളിലെ പല കമ്യൂണിസ്റ്റ് നേതാക്കളുടേയും പിതാമഹന്മാര്‍ പലരും ഉജ്ജ്വലരായ ദേശസ്‌നേഹികളായിരുന്നു. ഭട്ടാചാര്യയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമായിരിക്കാം നടപ്പിലായത്.  ഏതായാലും കേരളഭൂഷണും കേരളശ്രീയും വരുന്നുണ്ടല്ലോ. ആദ്യം ബുദ്ധദേവിനു തന്നെ ഇരിക്കട്ടെയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ പത്മഭൂഷന്‍ പുരസ്‌കാരം നിരസിക്കുകയാണെന്നും തന്നെ ഇതുവരെ ആരും വിവരമൊന്നും അറിയിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസമാണ് ബുദ്ധദേബ് ഭട്ടാചാര്യ പറഞ്ഞത്. 


കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

നമ്മുടെ നാടിനേക്കാള്‍ കൂറ് ചൈനയോടുള്ളവര്‍ പത്മപുരസ്‌കാരങ്ങള്‍ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ല. ബംഗാളിലെ പല കമ്യൂണിസ്റ്റുനേതാക്കളുടേയും പിതാമഹന്മാര്‍ പലരും ഉജ്ജ്വലരായ ദേശസ്‌നേഹികളായിരുന്നു. ഭട്ടാചാര്യയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമായിരിക്കാം നടപ്പിലായത്.  ഏതായാലും കേരളഭൂഷണും കേരളശ്രീയും വരുന്നുണ്ടല്ലോ. ആദ്യം ബുദ്ധദേവിനു തന്നെ ഇരിക്കട്ടെ....
 

Follow Us:
Download App:
  • android
  • ios