തിരുവനന്തപുരം: മഴക്കെടുതിയിൽ തകർന്ന മലപ്പുറം ജില്ലയ്ക്ക് സഹകരണ വകുപ്പിന്‍റെ കൈത്താങ്ങ്. പോത്തുകൽ, കവളപ്പാറ ഉൾപ്പെടെ മലപ്പുറം ജില്ലയിൽ ഇത്തവണത്തെ മഴക്കെടുതിയിലും ഉരുൾ പൊട്ടലിലും വീട് നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങൾക്കും സഹകരണ വകുപ്പ് കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ചു നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

കടകംപള്ളി സുരേന്ദ്രന്‍റെ കുറിപ്പ്

മഴക്കെടുതിയിൽ തകർന്ന മലപ്പുറം ജില്ലയ്ക്ക് സഹകരണ വകുപ്പ് കൈത്താങ്ങ് ആകും. വലിയ ദുരന്തം നേരിട്ട പോത്തുകൽ, കവളപ്പാറ ഉൾപ്പെടെ മലപ്പുറം ജില്ലയിൽ ഇത്തവണത്തെ മഴക്കെടുതിയിലും ഉരുൾ പൊട്ടലിലും വീട് നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങൾക്കും സഹകരണ വകുപ്പ് കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ചു നൽകും. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചു.