Asianet News MalayalamAsianet News Malayalam

കാലടി സർവകലാശാലയിൽ ഉത്തരപേപ്പർ കാണാതായ സംഭവത്തിൽ അന്വേഷണം വഴിത്തിരിവിൽ

കാലടി സംസ്കൃത സർവ്വകലാശാലയിൽ സംസ്കൃത സാഹിത്യത്തിലെ 276 ഉത്തര കടലാസുകളാണ് കാണാതായത്. സംഭവം വിവാദമായതോടെ മൂല്യ നിർണ്ണയ സമിതി ചെയർമാനും അധ്യാപക സംഘടനാ നേതാവുമായ കെഎ സംഗമേശനെ സർവ്വകലാശാല സംസ്പെന്‍റ് ചെയ്തു.

kalady university answer paper missing case on twist police suspect conspiracy
Author
Kalady, First Published Aug 2, 2021, 12:16 AM IST

കാലടി: സംസ്കൃത സർവകലാശാലയിൽ ഉത്തരപേപ്പർ കാണാതായ സംഭവത്തിൽ അന്വേഷണം വഴിത്തിരിവിൽ. അധ്യാപക, അനധ്യാപകരായ 5 പേരെ നുണപരിശോധനയ്ക്ക് ഹാജരാക്കാൻ പൊലീസ് നീക്കം തുടങ്ങി. ഉത്തരപേപ്പർ കടത്തിയത് വകുപ്പ് മേധാവിയോടുള്ള വിരോധം തീർക്കാനെന്ന സൂചനകളും പൊലീസിന് ലഭിച്ചെന്നാണ് അറിയുന്നത്.

കാലടി സംസ്കൃത സർവ്വകലാശാലയിൽ സംസ്കൃത സാഹിത്യത്തിലെ 276 ഉത്തര കടലാസുകളാണ് കാണാതായത്. സംഭവം വിവാദമായതോടെ മൂല്യ നിർണ്ണയ സമിതി ചെയർമാനും അധ്യാപക സംഘടനാ നേതാവുമായ കെഎ സംഗമേശനെ സർവ്വകലാശാല സംസ്പെന്‍റ് ചെയ്തു. എന്നാൽ ഇടത് സംഘടന സമരം തുടങ്ങിയതോടെ കാണാതായ ഉത്തര കടലാസ് പൊങ്ങിവന്നു. ഈ സംഭവത്തിന് പിറകിൽ വലിയ ഗൂഡാലോചന ഉണ്ടായെന്നാണ് പോലീസിന്‍റെ പ്രാഥമിക കണ്ടെത്തത്തൽ.

അധ്യാപകരോ, അനധ്യാപകരോ അറിയാതെ ഉത്തര പേർപ്പർ‍ മാറ്റാനാകില്ലെന്നാണ് പോലീസ് പറയുന്നത്. സ്ഥലത്ത് വിരലടയാള വിദഗ്ധരടക്കം നടത്തിയ പരിശോധനയിലും സിസിടിവി ദൃശ്യങ്ങളിൽ നിന്നും ചില സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ മൂല്യ നിർണ്ണയ സമിതി ചെയർമാൻ ഡോ. സംഗമേശനാണ് സസ്പെൻഷനിൽ ആയതെങ്കിലും ഉത്തര പേർപ്പർ മാറ്റിയത് മറ്റൊരു അധ്യാപികയെ ലക്ഷ്യമിട്ടെന്ന സൂചനയുമുണ്ട്. 

ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാക്കാനാണ് 5 പേരെ നുണ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന ആവശ്യവും പോലീസ് മുന്നോട്ട് വെക്കുന്നുണ്ട്. ഈ അധ്യാപകരുടെയും അനധ്യപരുടെയും അനുമതിയോടെ മാത്രമെ ഇതിന് സാധ്യമാകുകയുള്ളൂ. ഇതിനായി കോടതിയെയും പോലീസ് സമീപിച്ചേക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios