കൽപ്പന: കൂടുതൽ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വയനാട് കല്‍പ്പറ്റ നഗരസഭയിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പ്രഖ്യാപിച്ചു. നഗരസഭാ പരിധിയിലെ സൂപ്പര്‍ മാര്‍ക്കറ്റ്/ ഹൈപ്പര്‍മാര്‍ക്കറ്റ് ഒഴികെയുള്ള ചെറുകിട പലചരക്ക്, പഴം, പച്ചക്കറി കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.

മെഡിക്കല്‍ ഷോപ്പുകള്‍ക്ക് രാവിലെ 8 മുതല്‍ വൈകീട്ട് 7 വരെയും പെട്രോള്‍ ബങ്കുകള്‍ക്ക് 8 മുതല്‍ 5 വരെയും അനുമതിയുള്ള മറ്റ് കടകള്‍ക്ക് രാവിലെ 10 മുതല്‍ 5 വരെയുമാണ് തുറക്കാന്‍ അനുമതി.