കേസിൽ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താൻ ഇഡിയ്ക്ക് ആയിട്ടില്ലെന്നും തന്നെ വ്യാജമായിട്ടാണ് പ്രതി ചേർത്തതെന്നുമാണ് വാദം
കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ റിമാൻഡിലുള്ള പ്രതിയും മുൻ പ്രസിഡന്‍റ് എൻ ഭാസുരാംഗന്‍റെ മകനുമായ അഖിൽ ജിത്ത് ജാമ്യ ഹർജി നൽകി. കൊച്ചിയിലെ പിഎംഎൽഎ കോടതിയിലാണ് ഹർജി നൽകിയത്. കേസിൽ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താൻ ഇഡിയ്ക്ക് ആയിട്ടില്ലെന്നും തന്നെ വ്യാജമായിട്ടാണ് പ്രതി ചേർത്തതെന്നുമാണ് വാദം. ബാങ്കിൽ നിന്ന് നിയമപരമായ ലോൺ എടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഭരണസമിതി നടത്തിയ ക്രമക്കേടിൽ തനിക്ക് പങ്കില്ലെന്നും ഹർജിയിൽ അഖിൽ ജിത്ത് വ്യക്തമാക്കുന്നു. നവംബർ 21 നാണ് അഖിൽ ജിത്തിനെയും ഭാസുരാംഗനെയും കണ്ടല ബാങ്ക് ക്രമക്കേടിൽ ഇഡി അറസ്റ്റ് ചെയ്തതത്.

