പത്തനംതിട്ട: ശബരിമലയിൽ ഭക്തജനങ്ങൾക്ക് അനുകൂലമായ നടപടി ഏത് രാഷ്ട്രീയ പാർട്ടി സ്വീകരിച്ചാലും സ്വാഗതം ചെയ്യുമെന്ന് തന്ത്രി കുടുംബം. ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിച്ച നടപടി സ്വാഗതാർഹം. ശബരിമല വിഷയത്തിൽ രാഷ്ട്രീയ വ്യത്യാസമില്ല, ആരു സഹായിച്ചാലും സ്വീകരിക്കുമെന്നും തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു.