പറ്റ്ന: ബിഹാറിലെ ബെഗുസരായിയില്‍ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍ തോല്‍വിയിലേക്ക്. ജെ എന്‍ യു സമരനേതാവ് കൂടിയാണ് കനയ്യ കുമാര്‍. എന്നാല്‍, ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥി ഗിരിരാജ സിങ് ഇവിടെ ലീഡ് ചെയ്യുകയാണ്. 163512 വോട്ടാണ് കനയ്യ കുമാറിന് ലഭിച്ചത്. 

ബിഹാറിലെ മഹാസഖ്യത്തിന്‍റെ ഭാഗമാകാത്തത് സി പി ഐ -യെ അപകടത്തിലാക്കിയിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. ഇടത് ആശയങ്ങളും ജനകീയ വിഷയങ്ങളും എപ്പോഴും ഉയര്‍ത്തിപ്പിടിച്ചിരുന്നയാളായിരുന്നു കനയ്യ കുമാര്‍. ജെ എന്‍ യു സമരനേതാവായ കനയ്യ കുമാര്‍ കേരളത്തിലടക്കം നടത്തിയ പ്രസംഗങ്ങള്‍ വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍,  തീവ്രനിലപാടുകളുള്ള ഗിരിരാജ സിങിനെ തന്നെ കനയ്യ കുമാറിനെതിരെ മത്സരിപ്പിക്കുകയായിരുന്നു ബി ജെ പി.