13 ബാങ്ക് ഭരണ സമിതി അംഗങ്ങളെ കൂടി ക്രൈം ബ്രാഞ്ച് പ്രതി ചേർത്തു. സിപിഎം നേതാക്കളായ ഭരണ സമിതി അംഗങ്ങളെയാണ് പ്രതിപ്പട്ടികയിലുൾപ്പെടുത്തിയത്.

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ 13 ബാങ്ക് ഭരണ സമിതി അംഗങ്ങളെ കൂടി ക്രൈം ബ്രാഞ്ച് പ്രതി ചേർത്തു. സിപിഎം നേതാക്കളായ ഭരണ സമിതി അംഗങ്ങളെയാണ് പ്രതിപ്പട്ടികയിലുൾപ്പെടുത്തിയത്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 18 ആയി ഉയർന്നു. കേസിന്റെ വിവരങ്ങൾ സമ്പന്ധിച്ച് ഇരിങ്ങാലക്കുട കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി.

സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ ബാങ്ക് ഭരണസമിതി ബാങ്ക് നിയമാവലിയും ചട്ടങ്ങളുമെല്ലാം അട്ടിമറിച്ചാണ് വായ്പകള്‍ നൽകിയതെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. ഇരിങ്ങാലക്കുട, മാടായിക്കോണം, പുറിത്തിശ്ശേരി വില്ലേജുകളിലുള്ളവർക്കാണ് ബാങ്ക് അംഗത്വം നൽകേണ്ടത്. ഈ മൂന്ന് വില്ലേജുകളിലെ ഭൂമി ഈടുവാങ്ങി വായ്പ നൽകാനാണ് ബാങ്ക് ഭരണസമിതിക്ക് അധികാരമുള്ളത്. എന്നാൽ ഈ വില്ലേജുകള്‍ക്ക് പുറത്തുള്ള നിരവധി ഭൂമി ഈടുവച്ച് തട്ടിപ്പ് വായ്പകള്‍ നൽകിയിട്ടുണ്ട്. ഒരു ഭൂമി ഈടുവച്ച് മൂന്നും നാലു വായ്പകള്‍ ഭരണസമിതി നൽകിയിരിക്കുന്നു.എല്ലാ തട്ടിപ്പ് വായ്പകള്‍ക്കും ഭരണസമിതി അംഗീകാരം നൽകിയിട്ടുണ്ടെന്ന് മിനിറ്റസില്‍ വ്യക്തമാണെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.

ഉദ്യോഗസ്ഥർ നടത്തിയ തട്ടിപ്പ് തടയേണ്ട ഉത്തരാവിദ്വപ്പെട്ടവർ അതു ചെയ്തില്ലെന്ന മാത്രമല്ല തട്ടിപ്പു നടത്തുകയും ചെയ്തുവെന്നാണ് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ട്. വ്യാജ രേഖകള്‍ അടിസ്ഥാനത്തിൽ ബാങ്ക് ഭരണസമിതി അനുവദിച്ച നൂറിലധികം വയ്പകള്‍ ഇതിനകം ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. 2016 മുതൽ-21വരെ കാലവളവിലെ 13 ഭരണസമിതി അംഗങ്ങളാണ് ക്രമക്കേടിലുള്ളതെന്ന് ക്രൈബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ വൈസ് പ്രസിഡൻറായിരുന്ന വരദൻ മരിച്ചതിനാൽ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതിനിടെ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സൂപ്പർ മാർക്കറ് മാനേജർ റെജിയെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. 

കരുവന്നൂര്‍ ബാങ്ക്: ആസ്തി ബാധ്യതകള്‍ തിട്ടപ്പെടുത്താന്‍ മൂന്നംഗ സമിതി, പ്രതികളുടെ സ്വത്തുക്കളും പരിശോധിക്കും

കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ്; ഒരാൾ കൂടി പിടിയിൽ

കോടികളുടെ ക്രമക്കേട് നടന്ന കരുവന്നൂര്‍ ബാങ്കിന്റെ ആസ്തി ബാധ്യതകള്‍ തിട്ടപ്പെടുത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ള പണത്തിന്റെ കണക്കും സമിതി വിലയിരുത്തും. സഹകരണ രജിസ്ട്രാറിന്റെ മേല്‍നോട്ടത്തിലാകും മൂന്നംഗ സമിതി പ്രവര്‍ത്തിക്കുക. പിരിച്ചെടുക്കാനുള്ള കടം കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona