Asianet News MalayalamAsianet News Malayalam

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ചോദ്യം ചെയ്യൽ ഇന്നും തുടരും, എസി മൊയ്‌തീന് വീണ്ടും നോട്ടീസ് നൽകും

മുഖ്യപ്രതി സതീഷ് കുമാർ നടത്തിയ ബെനാമി നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ആണ് ശേഖരിക്കുന്നത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന എ സി മൊയ്‌തീൻ എംഎൽഎയ്ക്ക് വീണ്ടും നോട്ടീസ് നൽകും.
 

Karuvannur Bank Fraud case questioning will continue today and ed will again issue notice to Moitheen fvv
Author
First Published Sep 20, 2023, 6:34 AM IST

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സഹകരണ ജീവനക്കാരുടെയും ഇടനിലക്കാരുടെയും ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ തൃശൂർ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. മുഖ്യപ്രതി സതീഷ് കുമാർ നടത്തിയ ബെനാമി നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ആണ് ശേഖരിക്കുന്നത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന എ സി മൊയ്‌തീൻ എംഎൽഎയ്ക്ക് വീണ്ടും നോട്ടീസ് നൽകും.

കഴിഞ്ഞ ദിവസം തൃശ്ശൂരിലും എറണാകുളത്തും നടത്തിയ റെയ്ഡിൽ മുഖ്യപ്രതി സതീഷ് കുമാറിന്റെ ബെനാമി ഭൂമി ഇടപാടിന്റെ രേഖകൾ അടക്കം ഇഡി പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയുടെ വിവരങ്ങൾ ഇഡി പുറത്ത് വിട്ടു. പ്രതികൾ നടത്തിയ ബെനാമി രേഖകളുടെ തെളിവുകൾ പരിശോധനയിൽ ഇ ഡി സംഘത്തിന് ലഭിച്ചു. മുഖ്യപ്രതിയായ സതീഷ് കുമാർ നടത്തിയ ബെനാമി ഇടപാടിന്റെ രേഖകളാണ് ഇഡി കണ്ടെത്തിയത്. ആധാരം എഴുത്തുകാരുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 25 ബെനാമി രേഖകൾ പിടികൂടിയത്. മൂന്ന് ആധാരം എഴുത്തുകാരുടെ വീട്ടിൽ ഇന്നലെ പരിശോധന നടത്തിയിരുന്നു. സതീഷ് കുമാറിനായി തയ്യാറാക്കിയ 25 വ്യാജ പ്രമാണനങ്ങളും പിടികൂടി. ആധാരം എഴുത്തുകാരുടെ വീട്ടിൽ നിന്നാണ് ഇവയെല്ലാം കണ്ടെത്തിയത്. 

കരുവന്നൂരിലെ ഇഡി റെയ്ഡ്; ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്ന് 800 ഗ്രാം സ്വർണം, വിവരങ്ങൾ പുറത്ത്

ഇന്നലെ നടത്തിയ ഇഡി റെയിഡിൽ എസ് ടി ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും പിടിച്ചെടുത്തു. 800 സ്വർണവും 5.5 ലക്ഷം രൂപയുമാണ് ഇ ഡി പിടിച്ചെടുത്തത്. കരുവന്നൂ‍‍ര്‍ കേസിലെ പ്രതിയായ ഒളിവിലുള്ള അനിൽ കുമാറിന്റെ വീട്ടിൽ നിന്ന് 15 കോടി മൂല്യമുള്ള 5 രേഖകകളും കണ്ടെത്തി. എറണാകുളത്തെ വ്യവസായി ദീപക് സത്യപാലിന്റെ വീട്ടിൽ നിന്ന് 5 കോടി വിലമതിക്കുന്ന 19 രേഖകളും പിടികൂടിയിട്ടുണ്ട്. 

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios