Asianet News MalayalamAsianet News Malayalam

കരുവന്നൂർ റെയ്ഡ് വിവരങ്ങൾ പുറത്ത്: നിര്‍ണായക തെളിവുകൾ കിട്ടി, 25 ബെനാമി രേഖകൾ പിടിച്ചെടുത്തെന്ന് ഇഡി

ആധാരം എഴുത്തുകാരുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 25 ബനാമി രേഖകൾ പിടികൂടിയത്.

karuvannur bank scam 25 benami property documents seized in enforcement raid apn
Author
First Published Sep 19, 2023, 8:52 PM IST

കൊച്ചി : കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയുടെ വിവരങ്ങൾ ഇഡി പുറത്ത് വിട്ടു. പ്രതികൾ നടത്തിയ ബെനാമി രേഖകളുടെ തെളിവുകൾ പരിശോധനയിൽ ഇ ഡി സംഘത്തിന് ലഭിച്ചു. മുഖ്യപ്രതിയായ സതീഷ് കുമാർ നടത്തിയ ബെനാമി ഇടപാടിന്റെ രേഖകളാണ് ഇഡി കണ്ടെത്തിയത്. ആധാരം എഴുത്തുകാരുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 25 ബെനാമി രേഖകൾ പിടികൂടിയത്. മൂന്ന് ആധാരം എഴുത്തുകാരുടെ വീട്ടിൽ ഇന്നലെ പരിശോധന നടത്തിയിരുന്നു. സതീഷ് കുമാറിനായി തയ്യാറാക്കിയ 25 വ്യാജ പ്രമാണനങ്ങളും പിടികൂടി. ആധാരം എഴുത്തുകാരുടെ വീട്ടിൽ നിന്നാണ് ഇവയെല്ലാം കണ്ടെത്തിയത്. 

ഇന്നലെ നടത്തിയ ഇഡി റെയിഡിൽ എസ് ടി ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും പിടിച്ചെടുത്തു. 800 സ്വർണവും 5.5 ലക്ഷം രൂപയുമാണ് ഇ ഡി പിടിച്ചെടുത്തത്. കരുവന്നൂ‍‍ര്‍ കേസിലെ പ്രതിയായ ഒളിവിലുള്ള അനിൽ കുമാറിന്റെ വീട്ടിൽ നിന്ന് 15 കോടി മൂല്യമുള്ള 5 രേഖകകളും കണ്ടെത്തി. എറണാകുളത്തെ വ്യവസായി ദീപക് സത്യപാലിന്റെ വീട്ടിൽ നിന്ന് 5 കോടി വിലമതിക്കുന്ന 19 രേഖകളും പിടികൂടി. 

 

Asianet News |

 

 

 

Follow Us:
Download App:
  • android
  • ios