ഈ അക്കൌണ്ടുകൾ നേരത്തെ ഇഡി മരവിപ്പിച്ചിരുന്നു. അക്കൌണ്ട് വഴി നടത്തിയ ട്രാൻസാക്ഷൻ എന്തെല്ലാമാണെന്ന് അറിയാനാണ് ഇഡി സംഘമെത്തിയത്.  

തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് അന്വേഷണ സംഘം വീണ്ടും തൃശ്ശൂരിൽ. അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൽ ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. ഇഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥലത്തിലാണ് റെയ്ഡ്. സതീഷ് കുമാർ ബന്ധുക്കളുടെ അടക്കം പേരിൽ ഈ ബാങ്കിലെടുത്ത നാല് അക്കൌണ്ടുകൾ വഴി കള്ളപ്പണം വെളിപ്പിച്ചുവെന്നാണ് കണ്ടെത്തൽ. ഈ അക്കൌണ്ടുകൾ നേരത്തെ ഇഡി മരവിപ്പിച്ചിരുന്നു. അക്കൌണ്ട് വഴി നടത്തിയ ട്രാൻസാക്ഷൻ എന്തെല്ലാമാണെന്ന് അറിയാനാണ് ഇഡി സംഘമെത്തിയത്. ഒരു ദിവസം തന്നെ 50000 രൂപ വെച്ച് 25ലേറെ തവണ ഇടപാടുകൾ എങ്ങനെ നടത്തിയെന്നടക്കം പരിശോധിക്കുന്നത്. 

പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ

Asianet News