Asianet News MalayalamAsianet News Malayalam

ശ്രീദേവിയുടെ സ്വപ്നം യാഥാർത്ഥ്യമാകും; വീട് വെക്കാൻ സഹായവുമായി സുരേഷ് ​ഗോപി

ശ്രീദേവിക്ക് കേരള സർക്കാരോ അല്ലെങ്കിൽ കാവശ്ശേരി പഞ്ചായത്തോ വീട് വെക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് അഞ്ചു മുതൽ ആറ് ലക്ഷം രൂപ വരെ ചെലവഴിച്ച് വീട് വെച്ച് കൊടുക്കാൻ തയ്യാറാണെന്ന് സുരേഷ് ഗോപി  ബിജെപി പാലക്കാട് ജില്ലാ പ്രസിഡൻറ്  കൃഷ്ണദാസിനെ അറിയിച്ചു. 

kavassery sridevis dream will come true suresh gopi with help to build a house
Author
Palakkad, First Published Sep 19, 2021, 4:35 PM IST

പാലക്കാട്: കാവശ്ശേരിയിലെ ശ്രീദേവിക്ക് വീട് വെക്കാൻ സഹായവുമായി  സുരേഷ് ഗോപി എംപി. ശ്രീദേവിക്ക് കേരള സർക്കാരോ അല്ലെങ്കിൽ കാവശ്ശേരി പഞ്ചായത്തോ വീട് വെക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് അഞ്ചു മുതൽ ആറ് ലക്ഷം രൂപ വരെ ചെലവഴിച്ച് വീട് വെച്ച് കൊടുക്കാൻ തയ്യാറാണെന്ന് സുരേഷ് ഗോപി  ബിജെപി പാലക്കാട് ജില്ലാ പ്രസിഡൻറ്  കൃഷ്ണദാസിനെ അറിയിച്ചു. 

കോട്ടയം ജില്ലയിലുള്ള ഏറ്റുമാനൂർ സ്വദേശികളായ ഒരുകൂട്ടം ആളുകളാണ് ഈ ദൗത്യം പൂർത്തിയാക്കാൻ സുരേഷ് ഗോപിയെ സമീപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം സുരേഷ് ഗോപി ശ്രീദേവിയെ വീട്ടിലെത്തി കണ്ടിരുന്നു. 
 
ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്നും രണ്ടു പതിറ്റാണ്ട് മുമ്പ്  രക്ഷിച്ചെടുത്ത പെണ്‍കുട്ടിയെ കാണാന്‍ നടന്‍ സുരേഷ് ഗോപി വീണ്ടുമെത്തിയത് വലിയ വാർത്തയായിരുന്നു. പലഹാരങ്ങള്‍ നല്‍കി അവളുടെ വിഷമങ്ങള്‍ കേട്ടാശ്വസിപ്പിച്ചാണ് താരം മടങ്ങിയത്. ആലത്തൂര്‍ കാവശേരിയിലെ ശിവാനി ഫാന്‍സി സ്റ്റോഴ്സിലെത്തിയാണ് സുരേഷ് ഗോപി ശ്രീദേവിയെ കണ്ടത്.  

ശ്രീദേവിയുടെയും ഭര്‍ത്താവ് സതീശന്‍റെയും  മൂന്നുവയസ്സസുള്ള ശിവാനിയുടെയെയും  കാത്തുനില്‍പ്പ് അവസാനിപ്പിച്ച് നടനും എംപിയുമായ സുരേഷ് ഗോപിയെത്തിയതോടെ ശ്രീദേവി വിതുമ്പിക്കരഞ്ഞു.ഇരുപത്തിമൂന്നു കൊല്ലം മുമ്പ്  ജനസേവ ശിശുഭവനില്‍ വച്ചാണ് അനാഥയായ ശ്രീദേവിയെ സുരേഷ് ഗോപി കാണുന്നത്. തെരുവില്‍ അമ്മ ഉപേക്ഷിച്ചുപോയ പെണ്‍കുട്ടി. വിവാഹപ്രായമെത്തിയപ്പോള്‍ അവള്‍ക്ക് പാലക്കാടുനിന്ന് സതീശന്‍റെ ആലോചനയെത്തി. വിവാഹശേഷം സതീശന്‍റെ വീട്ടുകാരില്‍ നിന്ന് നല്ല അനുഭവമല്ല ഇരുവര്‍ക്കുമുണ്ടായത്. മറ്റു മാര്‍ഗമില്ലാതായതോടെ ഫാന്‍സി കടയുടെ പിന്നിലെ ഒറ്റ മുറിയില്‍ ഇവര്‍ ജീവിതം തുടങ്ങി. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷ പരിപാടിക്കായി സുരേഷ് ഗോപി പാലക്കാട് എത്തുന്നെന്ന് അറിഞ്ഞാണ് കാണാന്‍ ആഗ്രഹമുണ്ടെന്ന് ഇവര്‍ എംപിയെ അറിയിച്ചത്. കൈനിറയെ പലഹാരവുമായാണ് സുരേഷ് ഗോപി കാവശേരിയിലെത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios