Asianet News MalayalamAsianet News Malayalam

കൊല്ലം മുൻ കളക്ടർക്കെതിരെ എംൽഎ​ ​ഗണേഷ്കുമാർ; ആളില്ലാത്ത പോസ്റ്റിൽ ഗോളടിക്കുകയാണോയെന്ന് മുൻ കളക്ടർ

ഒരു പ്രയോജനവും ഇല്ലാത്തതിനാൽ അബ്ദുൽ നാസർ വിളിക്കുന്ന യോഗങ്ങളിൽ താൻ പങ്കെടുക്കാറില്ലായിരുന്നെന്നും എം എൽ എ. പത്തനാപുരം മണ്ഡലത്തിൽ നിലനിൽക്കുന്ന പട്ടയ പ്രശ്നങ്ങളുടെ പേരിൽ ഗണേഷിനെതിരെ രാഷ്ട്രീയ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ മുൻ കലക്ടറുടെ നിലപാടുകളാണ് പട്ടയ പ്രശ്നം പരിഹരിക്കാൻ തടസമെന്ന നിലയിലായിരുന്നു ഗണേഷിന്റെ വിമർശനമത്രയും

kb ganeshkumar mla against former kollam district collector
Author
Kollam, First Published Sep 20, 2021, 8:47 AM IST

കൊല്ലം: സ്ഥാനമൊഴിഞ്ഞ കൊല്ലം കളക്ടർക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാർ. പാതിരാത്രി ഫെയ്ബുക്ക് ലൈവ് ഇടാനല്ലാതെ മുൻകലക്ടറെ കൊണ്ട് ഒരു കാര്യവും ഉണ്ടായിരുന്നില്ല എന്നായിരുന്നു ഗണേഷിന്റെ വിമർശനം. ആളില്ലാത്ത പോസ്റ്റിൽ ഗോളടിക്കുകയാണോ നേതാവേ എന്ന് ഫെയ്സ്ബുക്കിൽ കുറിപ്പ് എഴുതിയാണ് മുൻ കലക്ടർ ബി.അബ്ദുൽ നാസർ ഗണേഷിന് പരോക്ഷ മറുപടി നൽകിയത്.

തൊഴിലുറപ്പ് മിഷൻ ഡയറക്ടർ സ്ഥാനത്തേക്ക് ബി അബ്ദുൽ നാസർ ഐ എ എസ് മാറിയതിനു പിന്നാലെ പത്തനാപുരത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് കെ ബി ഗണേഷ് കുമാർ , കലക്ടറായിരുന്ന അബ്ദുൽ നാസറിന്റെ പ്രവർത്തനങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചത്. ഒരു പ്രയോജനവും ഇല്ലാത്തതിനാൽ അബ്ദുൽ നാസർ വിളിക്കുന്ന യോഗങ്ങളിൽ താൻ പങ്കെടുക്കാറില്ലായിരുന്നെന്നും എം എൽ എ പറഞ്ഞു.പത്തനാപുരം മണ്ഡലത്തിൽ നിലനിൽക്കുന്ന പട്ടയ പ്രശ്നങ്ങളുടെ പേരിൽ ഗണേഷിനെതിരെ രാഷ്ട്രീയ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ മുൻ കലക്ടറുടെ നിലപാടുകളാണ് പട്ടയ പ്രശ്നം പരിഹരിക്കാൻ തടസമെന്ന നിലയിലായിരുന്നു ഗണേഷിന്റെ വിമർശനമത്രയും. 

ഇതിനു പിന്നാലെ ബി അബ്ദുൽ നാസർ തന്റെ ഫെയ്സ്ബുക്ക് പേജിൽ ഗണേഷിന്റെ വിമർശനത്തിന് പരോക്ഷ മറുപടി നൽകി. ഇതുവരെ മിണ്ടാട്ടം മുട്ടിപ്പോയതാണോ അതോ ആളില്ലാത്ത പോസ്റ്റിൽ ചുമ്മാ ഗോളടിക്കാമെന്നു കരുതിയോ. കൊള്ളാം നേതാവേ-ഇതായിരുന്നു മുൻ കളക്ടറുടെ പോസ്റ്റ്. അബ്ദുൽ നാസറിന്റെ ഈ പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും ഫെയ്സ്ബുക്കിൽ ആരാധകരുടെയും വിമർശകരുടെയും പോരു തുടങ്ങിയിട്ടുണ്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios