കോൺഗ്രസിൽ ഗ്രൂപ്പില്ലാതാക്കാനാണ് താൻ ശ്രമിക്കുന്നത്. അതിനിടയിൽ തൻ്റെ പേരിൽ ഗ്രൂപ്പുണ്ടാക്കുന്നവർ നാളെ വിവരം അറിയുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. 

ആലപ്പുഴ: തൻ്റെ പേരിൽ ഗ്രൂപ്പുണ്ടാക്കുന്നവർ നാളെ വിവരം അറിയുമെന്ന് കോൺ​ഗ്രസ് നേതാവ് കെ സി വേണുഗോപാൽ. കോൺഗ്രസിൽ ഗ്രൂപ്പില്ലാതാക്കാനാണ് താൻ ശ്രമിക്കുന്നത്. അതിനിടയിൽ തൻ്റെ പേരിൽ ഗ്രൂപ്പുണ്ടാക്കുന്നവർ നാളെ വിവരം അറിയുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. 

ചില സിറ്റിംഗ് എംപിമാർ തോൽക്കുമെന്ന തരത്തിലുള്ള ഒരു സർവേ റിപ്പോർട്ടും എഐസിസിക്ക് കിട്ടിയിട്ടില്ല. ഇതെല്ലാം മാധ്യമ പ്രചാരണം മാത്രമാണ്. വിഴിഞ്ഞത്തിൽ ചരിത്രം എല്ലാവരുടെയും മുന്നിലുണ്ട്. എം വി ഗോവിന്ദൻ ഓരോ ദിവസം തെറ്റിദ്ധാരണ പരത്താൻ ഗവേഷണം നടത്തുകയാണെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. 

ശിവരാജ് സിംഗ് ചൗഹാനെ നേരിടാന്‍ 'ഹനുമാന്‍'; 'രാമായണ' താരത്തെ കളത്തിലിറക്കി കോണ്‍ഗ്രസ്

സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ ആത്മാർഥത കാട്ടിയോ എന്ന് ആത്മപരിശോധന നടത്തണം. ഉദ്യോഗസ്ഥർ തമ്മിലെ വടംവലിക്കായി റിപ്പോർട്ടിനെ കരുവാക്കി. കേരള കാർഷിക സർവകലാശാലക്ക് സ്വാമിനാഥൻ്റെ പേര് നൽകണമെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. 

'ബാക്കി പിന്നാലെ പാക്കലാം'; പോര്‍ വിളിക്കൊടുവില്‍ കൈപിടിച്ച് കുശലം പറഞ്ഞ് എം.എം മണിയും കെ.കെ. ശിവരാമനും

https://www.youtube.com/watch?v=Ko18SgceYX8