Asianet News MalayalamAsianet News Malayalam

സഭാ ഭൂമി ഇടപാട് കേസ്: കര്‍ദ്ദിനാളിനെ പിന്തുണക്കുന്ന സർക്കുലർ പിൻവലിച്ചിട്ടില്ലെന്ന് കെസിബിസി

വിശ്വാസികൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സർക്കുലർ വായിക്കണോ എന്ന കാര്യത്തിൽ രൂപത അധ്യക്ഷന്മാർക്ക് തീരുമാനമെടുക്കാമെന്നും കെസിബിസി

kcbc about the circular which support kardinal
Author
Kochi, First Published Jun 9, 2019, 6:51 AM IST

കൊച്ചി: വർഷകാല സമ്മേളനത്തോട് അനുബന്ധിച്ച ഇറക്കിയ സർക്കുലർ പിൻവലിച്ചിട്ടില്ലെന്ന് കെസിബിസി. ഇത്തരത്തിൽ വരുന്ന വാർത്തകൾ ശരിയല്ലെന്നും ഉള്ളടക്കത്തിൽ മാറ്റം വരുത്തിയിയിട്ടില്ലെന്നും കെസിബിസി വ്യക്തമാക്കി. വിശ്വാസികൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സർക്കുലർ വായിക്കണോ എന്ന കാര്യത്തിൽ രൂപത അധ്യക്ഷന്മാർക്ക് തീരുമാനമെടുക്കാം. 

ഭൂമി ഇടപാടിനെ കുറിച്ച് അന്വേഷിക്കാൻ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ നിയമിച്ച സമിതി, റോമിന് നൽകിയ രഹസ്യ റിപ്പോർട്ടിന്‍റെ ഉള്ളടക്കം കെസിബിസിക്ക് അറിയില്ലെന്നും വാർത്തക്കുറിപ്പിൽ പറയുന്നു. വ്യാജ രേഖ കേസിലും ഭൂമി ഇടപാടിലും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് കെസിബിസി സെക്രട്ടറി ഇറക്കിയ സർക്കുലർ വിവാദമായതിനെ തുടർന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios