Asianet News MalayalamAsianet News Malayalam

പ്രതിരോധം പാളിയോ ? കൊവിഡ് വ്യാപനത്തിൽ രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിൽ കേരളം

അയൽ സംസ്ഥാനങ്ങൾ എല്ലാം ഇളവുകൾ നൽകുമ്പോൾ കേരളം ഇതിന് സാധിക്കാത്ത അവസ്ഥയിലാണ്. കേസുകൾ കൂടുമെന്നുറപ്പായിട്ടും കൂടുതൽ അടച്ചിടേണ്ടെന്നാണ് മുഖ്യമന്ത്രി വിളിച്ച അവലോകനയോഗത്തിൻ്റെ തീരുമാനം.

Kerala appears to have worst covid 19 situation in the country
Author
Trivandrum, First Published Aug 25, 2021, 6:43 AM IST


തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൽ രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിൽ കേരളം. അയൽ സംസ്ഥാനമായ കർണാടകയിൽ പ്രതിദിന മരണം പത്തായി കുറഞ്ഞപ്പോൾ കേരളത്തിൽ അത് മിക്ക ദിവസവും നൂറു കടക്കുന്നു. രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോഗികൾ ദിവസങ്ങളായി കേരളത്തിലാണ്. മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ നാലായിരത്തിലും താഴെയെത്തിയപ്പോൾ കേരളത്തിൽ അത് പല ദിവസവും ഇരുപതിനായിരം കടക്കുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കേരളത്തിലാണ്. 

അയൽ സംസ്ഥാനങ്ങൾ എല്ലാം ഇളവുകൾ നൽകുമ്പോൾ കേരളം ഇതിന് സാധിക്കാത്ത അവസ്ഥയിലാണ്. കേസുകൾ കൂടുമെന്നുറപ്പായിട്ടും കൂടുതൽ അടച്ചിടേണ്ടെന്നാണ് മുഖ്യമന്ത്രി വിളിച്ച അവലോകനയോഗത്തിൻ്റെ തീരുമാനം. വാക്സിനെടുത്തിട്ടും 5 ശതമാനത്തിലധികം പേർക്ക് കോവിഡ് വന്ന ഇടുക്കി, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ ജനിതക പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Follow Us:
Download App:
  • android
  • ios