11:52 PM (IST) May 03

Malayalam News Live:കല്ല്യാണത്തിന് ഭാര്യക്ക് ലഭിച്ച സ്വർണത്തിൽ കണ്ണ്, മുഴുവനും സ്വന്തം ആവശ്യത്തിന് വേണ്ടി ചിലവഴിച്ചു, ക്രൂരത വേറെയും, പ്രതി അറസ്റ്റിൽ

സ്ത്രീധനത്തിൻറെ പേരിൽ ഭാര്യയെയും പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഗൃഹനാഥനെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു

Read Full Story
11:33 PM (IST) May 03

Malayalam News Live:18 വയസ് മാത്രം പ്രായം, ജോലി ചെയ്തിരുന്നത് മൊബൈൽ കടയിൽ, മോഷണം ആരോപിക്കപ്പെട്ടതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു

മലപ്പുറം എടവണ്ണപ്പാറ വെട്ടത്തൂരിൽ യുവാവ് ആത്മഹത്യ ചെയ്തു. വെട്ടത്തൂർ കാഞ്ഞിരംകുഴി യാസർ (18) ആണ് മരിച്ചത്

Read Full Story
11:17 PM (IST) May 03

Malayalam News Live:ആദ്യം കരുതിയിരുന്നത് മാനസികാസ്വാസ്ഥ്യമുളള മകൻ അച്ഛനെ വെട്ടിയെന്നാണ്, പൊലീസ് എത്തിയതോടെ ട്വിസ്റ്റ്, ചെറുപുഴയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു

കണ്ണൂർ ചെറുപുഴയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. പെരിങ്ങാല സ്വദേശി സനലാണ് അച്ഛൻ രാഘവൻറെ വെട്ടേറ്റ് മരിച്ചത്

Read Full Story
10:31 PM (IST) May 03

Malayalam News Live:7 ജില്ലകൾ രക്ഷയാകും, സിപിഎമ്മിന്‍റെ അവസാനവട്ട കണക്കുകൂട്ടലിലും ചുരുങ്ങിയത് 75 സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ തുടരും

വോട്ടെണ്ണലിന് മുൻപായി സിപിഎമ്മിലെ അവസാനവട്ട കണക്കുകൂട്ടലിൽ 75 സീറ്റുകൾ നേടി എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാക്കാനാകുമെന്ന് പ്രതീക്ഷ. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ഉൾപ്പെടെയുള്ള ഏഴ് ജില്ലകളിൽ ലഭിക്കുന്ന സീറ്റുകൾ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ

Read Full Story
09:31 PM (IST) May 03

Malayalam News Live:മുഖ്യമന്ത്രി ചർച്ചയിൽ എംഎൽഎ മാരുടെ അഭിപ്രായം മാത്രമല്ല, ഘടകകക്ഷികളെയും കേൾക്കും; നിലപാട് വ്യക്തമാക്കി കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസ് എംഎൽഎമാരുടെ അഭിപ്രായത്തിന് പുറമെ ഘടകകക്ഷികളുടെ നിലപാടും പരിഗണിക്കുമെന്ന് അവർ വ്യക്തമാക്കി

Read Full Story
07:46 PM (IST) May 03

Malayalam News Live:കവറിലും സീറ്റിനടിയിലും ഒളിപ്പിച്ച നിലയിൽ മലപ്പുറത്ത് 30 ലിറ്റർ വിദേശമദ്യം പിടികൂടി, ഒരാൾ പിടിയിൽ

മലപ്പുറം പാണ്ടിക്കാട് വെന്തോടൻപടിയിൽ കാളികാവ് എക്സൈസ് നടത്തിയ പരിശോധനയിലാണ് എടത്തനാട്ടുകര ഏലംകുളയൻ ഷമീർ ബാബു പിടിയിലായത്.

Read Full Story
07:35 PM (IST) May 03

Malayalam News Live:കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഒപ്പം ലഡുവും പാൽപ്പായസവും! ഭരണം ഉറപ്പിച്ച് യുഡിഎഫ് നേതൃത്വം, ആഘോഷം പൊടിപാറിക്കാൻ വമ്പൻ ഒരുക്കം

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരും മുൻപേ, വിജയപ്രതീക്ഷയിൽ യുഡിഎഫ് നേതൃത്വം. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് പന്തലൊരുക്കിയും ലഡുവിനും പാൽപ്പായസത്തിനും ഓർഡർ നൽകിയും കോൺഗ്രസ് ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. എക്സിറ്റ് പോൾ ഫലങ്ങളും താഴെത്തട്ടിലെ റിപ്പോർട്ടുകളും അനുകൂലമായതിനാൽ, ഭരണം പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാർട്ടി

Read Full Story
07:24 PM (IST) May 03

Malayalam News Live:ജബൽപൂർ ബോട്ട് അപകടത്തിൽ മരണസംഖ്യ 13 ആയി; അപകടത്തിൽ കാണാതായ 2 പേരുടെ മൃതദേഹം കൂടി കണ്ടെത്തി

വീഴ്ച വരുത്തിയ മൂന്ന് ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതിനൊപ്പം സംസ്ഥാനത്തെ സമാനമായ ബോട്ട് സർവീസുകൾക്ക് സർക്കാർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.

Read Full Story
07:04 PM (IST) May 03

Malayalam News Live:ഡിജോ കാപ്പൻ ഇനി ഓർമ്മ; സംസ്കാരം ഔദ്യോ​ഗിക ബഹുമതികളോടെ പൂർത്തിയായി, അന്തിമോപചാരമർപ്പിച്ച് നിരവധി പേർ

വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരും ആയിരക്കണക്കിന് പൊതുജനങ്ങളും അന്തിമോപചാരമർപ്പിക്കാൻ എത്തി.

Read Full Story
06:16 PM (IST) May 03

Malayalam News Live:'ഇടതുമുന്നണി തുടർഭരണം നേടും, ഞങ്ങൾക്കൊരാശങ്കയുമില്ല'; പിണറായിയുടേത് കരുത്തുറ്റ നേതൃത്വമെന്ന് ടി പി രാമകൃഷ്ണൻ

ബേപ്പൂരിൽ പി വി അൻവർ തോൽക്കുമെന്ന് പറഞ്ഞ ടി പി രാമകൃഷ്ണൻ തോറ്റാലും അദ്ദേഹം മൊട്ടയടിക്കരുതെന്നും കൂട്ടിച്ചേർത്തു.

Read Full Story
06:14 PM (IST) May 03

Malayalam News Live:'എംഎം മണിയുടെ കുടുംബത്തിലുള്ളവർ പോലും ഇക്കുറി കൈപ്പത്തിക്ക് വോട്ട് ചെയ്തു', കൈപ്പത്തിയെ അവഹേളിച്ചത് ശരിയായില്ലെന്നും റോയ് കെ പൗലോസ്

കൈപ്പത്തി ചിഹ്നത്തെക്കുറിച്ചുള്ള എം എം മണിയുടെ വിവാദ പരാമർശത്തിന് മറുപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥി റോയ് കെ പൗലോസ് രംഗത്ത്. മണിയുടെ കുടുംബാംഗങ്ങൾ പോലും ഇത്തവണ കൈപ്പത്തിക്ക് വോട്ട് ചെയ്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത്തരം പ്രസ്താവനകൾ ബിജെപിയെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും റോയ് കൂട്ടിച്ചേർത്തു

Read Full Story
05:35 PM (IST) May 03

Malayalam News Live:അപ്രതീക്ഷിത സീറ്റുകളിൽ ബിജെപിക്ക് അട്ടിമറി വിജയം, ശക്തി കേന്ദ്രങ്ങളിൽ ബിജെപി കുതിക്കും; വോട്ടെണ്ണൽ തലേന്ന് ശുഭ പ്രതീക്ഷ പങ്കുവച്ച് രാജീവ് ചന്ദ്രശേഖർ

കേരളത്തിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും അപ്രതീക്ഷിത സീറ്റുകളിൽ അട്ടിമറി വിജയം നേടുമെന്നും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ശക്തികേന്ദ്രങ്ങളിൽ വിജയം ഉറപ്പാണെന്നും, ഇടതു-വലതു മുന്നണികളിൽ മടുത്ത ജനം മാറ്റത്തിനായി ബിജെപിക്ക് വോട്ട് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Read Full Story
05:31 PM (IST) May 03

Malayalam News Live:ഫലം യുഡിഎഫിന് അനുകൂലമെങ്കിൽ നിരീക്ഷകരെത്തും; നടപടികൾ വേ​ഗത്തിൽ പൂർത്തിയാക്കാൻ നീക്കം; ഫലം ‌എഐസിസിക്കും നിർണായകം

നാളെ വോട്ടെണ്ണുന്ന സംസ്ഥാനങ്ങളില്‍ ഹൈക്കമാന്‍ഡ് നേതൃത്വം പൂര്‍ണ്ണ വിജയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നത് കേരളത്തില്‍ മാത്രമാണ്. 85നും 90 നുമിടയില്‍ സീറ്റുകളാണ് എഐസിസിയുടെ പ്രതീക്ഷ.

Read Full Story
05:29 PM (IST) May 03

Malayalam News Live:തമിഴ്നാട് രാഷ്ട്രീയത്തിൽ പിരിമുറുക്കം; ജയിക്കുന്ന സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് മാറ്റാൻ വിജയ് നിർദേശം നൽകിയതായി റിപ്പോർട്ടുകൾ

വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കിനിൽക്കെ പിരിമുറുക്കത്തിൽ തമിഴ്നാട്. ജയിച്ചുവരുന്ന സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് മാറ്റാൻ വിജയ് നിർദേശിച്ചതായി പ്രമുഖ ദിനപത്രം റിപ്പോർട്ട് ചെയ്തു.

Read Full Story
05:04 PM (IST) May 03

Malayalam News Live:രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ എംപിമാരുടെ പുതിയ നീക്കം, രാഷ്ട്രപതിയ കാണും; 'പഞ്ചാബ് സർക്കാർ കള്ളക്കേസുകൾ എടുക്കുന്നതിൽ ഇടപെടണം'

ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാജ്യസഭാ എംപിമാർ രാഷ്ട്രപതിയെ കാണാൻ ഒരുങ്ങുന്നു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി പഞ്ചാബിലെ എഎപി സർക്കാർ തങ്ങൾക്കെതിരെ കള്ളക്കേസുകൾ ചുമത്തുന്നുവെന്ന് ഇവർ പരാതിപ്പെടും. ഈ വിഷയത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെടാനാണ് എംപിമാരുടെ നീക്കം

Read Full Story
04:33 PM (IST) May 03

Malayalam News Live:രാജ്യശ്രദ്ധ ബംഗാളിലേക്ക്, അട്ടിമറി നടക്കും എന്ന പ്രതീക്ഷയിൽ ബിജെപി; 'ഗുജറാത്ത് ഗ്യാംഗിനെ' വെല്ലുവിളിച്ച് അഭിഷേക് ബാനർജി

രാജ്യശ്രദ്ധ പശ്ചിമ ബംഗാളിലേക്ക്. അട്ടിമറി നടക്കും എന്ന് ബിജെപി പ്രതീക്ഷിക്കുമ്പോൾ 200 സീറ്റിലധികം ഉറപ്പാണെന്ന് മമത ബാനർജി പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് വ്യക്തമാക്കി. ഗുജറാത്ത് ഗ്യാംഗ് കൂട്ടത്തോടെ വന്നാലും വിജയിക്കാൻ പോകുന്നില്ലെന്ന് അഭിഷേക് ബാനർജി ആഞ്ഞടിച്ചു.

Read Full Story
04:24 PM (IST) May 03

Malayalam News Live:'ഡോ. സം​ഗീതയ്ക്ക് ഊഷ്മള സ്വീകരണം നൽകി, ഡോ. റാമിനെ പിടികൂടാൻ ശ്രമിക്കുന്നില്ല'; പൊലീസിനെതിരെ നിതിൻ രാജിന്റെ അച്ഛൻ

താൻ ആറുദിവസമായി ഡിഐജി, കമ്മീഷണർ ഓഫീസുകൾ കയറിയിറങ്ങുന്നു. മകനെ നീതിയല്ല അനീതിയാണ് ലഭിക്കുന്നതെന്നും രാജൻ ചൂണ്ടിക്കാട്ടി. 

Read Full Story
03:54 PM (IST) May 03

Malayalam News Live:ജബൽപുർ ക്രൂയിസ് ബോട്ട് അപകടം - കാണാതായവരുടെ മൃതദേഹവും ലഭിച്ചു; മരണസംഖ്യ 13 ആയി

ജബൽപുർ ക്രൂയിസ് ബോട്ട് അപകടത്തിൽ കാണാതായ അവസാനത്തെ രണ്ട് പേരുടെ മൃതദേഹം ലഭിച്ചു. ഇതോടെ ആകെ മരണസംഖ്യ 13 ആയി.

Read Full Story
03:35 PM (IST) May 03

Malayalam News Live:'കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നു'; നൂറിൽ കൂടുതൽ സീറ്റ്‌ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് എം എം മണി

കൈപ്പത്തി കൊണ്ട് ഉണ്ടാക്കി ഉണ്ടാക്കി ആണല്ലോ ഇപ്പം രാജ്യം ബിജെപി യുടെ കയ്യിൽ എത്തിച്ചത്. കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നുവെന്നും എംഎം മണി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

Read Full Story
02:20 PM (IST) May 03

Malayalam News Live:ഷബീൽ ആദ്യം വെള്ളത്തിലിറങ്ങിയിരുന്നില്ല, പക്ഷേ കൂട്ടുകാർ തിരിച്ചു കയറിയപ്പോൾ കരയ്ക്ക് അവനില്ല; വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു

കോടഞ്ചേരി പഞ്ചായത്തിലെ പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു

Read Full Story