ചിറയിൻകീഴ് മണ്ഡലത്തിൽ യുഡിഎഫിന് വിജയം ഉറപ്പാണെന്ന് രമ്യ ഹരിദാസ്. ചിറയിൻകീഴ് മണ്ഡലത്തിൽ താൻ ഒരു നിമിത്തം മാത്രമാണെന്നും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വമാണ് നിർവഹിക്കുന്നതെന്നും രമ്യ ഹരിദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
തിരുവനന്തപുരം: യുഡിഎഫിനെ ഭരണത്തിലേക്ക് എത്തിക്കാൻ ജനങ്ങൾ കാത്തിരിക്കുകയാണെന്ന് രമ്യ ഹരിദാസ്. ചിറയിൻകീഴ് മണ്ഡലത്തിൽ താൻ ഒരു നിമിത്തം മാത്രമാണെന്നും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വമാണ് നിർവഹിക്കുന്നതെന്നും രമ്യ ഹരിദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മുന്നണി പ്രവർത്തകർ ഈ ഉത്തരവാദിത്വം ഒന്നിച്ച് ഏറ്റെടുത്ത് പ്രവർത്തിക്കണമെന്നും രമ്യ കൂട്ടിച്ചേർത്തു. ചിറയിൻകീഴ് മണ്ഡലത്തിൽ യുഡിഎഫിന് വിജയം ഉറപ്പാണെന്നും രമ്യ ഹരിദാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആലത്തൂരിൽ പ്രവർത്തിച്ച അതേ ആത്മവിശ്വാസത്തോടെയാണ് ചിറയിൻകീഴിൽ പ്രവർത്തിക്കുന്നതെന്നും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ട് താൻ ആലത്തൂർ തന്നെയായിരിക്കുമെന്നും രമ്യ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് (SC) മണ്ഡലത്തിലാണ് മുൻ എം.പി കൂടിയായ രമ്യ ഹരിദാസ് പോരാട്ടത്തിനിറങ്ങുന്നത്. വലിയ രാഷ്ട്രീയ മുന്നേറ്റമാണ് ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ലക്ഷ്യമിടുന്നത്. മനോജ് ഇടമന ആണ് ചിറയിൻകീഴിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. 2011ൽ രൂപീകരിച്ചതുമുതൽ ചിറയിൻകീഴ് ഇടതുപക്ഷത്തിനൊപ്പമാണ്. പത്ത് വർഷമായി വി ശശിയായിരുന്നു എംഎൽഎ. 2021ൽ 14,017 വോട്ട് ഭൂരിപക്ഷത്തിലായിരുന്നു വി ശശിയുടെ വിജയം.
