Asianet News MalayalamAsianet News Malayalam

ആറ് എൽഡിഎഫ് നേതാക്കൾ പ്രതികൾ, നിയമസഭ കയ്യാങ്കളിക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ  

ആറ് എൽഡിഎഫ് നേതാക്കളാണ് പ്രതികള്‍. തുടരന്വേഷണത്തിന്റെ ഭാഗമായി 11 പേരുടെ മൊഴിയെടുത്തതായി ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. 

kerala assembly ruckus case further investigation report in court apn
Author
First Published Sep 25, 2023, 2:55 PM IST

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. തുടരന്വേഷണത്തിൽ കൂടുതൽ പ്രതികളെ ഉള്‍പ്പെടുത്താതെയാണ് റിപ്പോർട്ട് നൽകിയത്.  വി.ശിവൻകുട്ടിയും ഇ.പിജയരാജനും അടക്കം ആറ് എൽഡിഎഫ് നേതാക്കളാണ് കേസിൽ പ്രതികള്‍. തുടരന്വേഷണത്തിന്റെ ഭാഗമായി 11 പേരുടെ മൊഴിയെടുത്തതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സഭയിൽ നടന്ന സംഘർഷത്തിനിടെ പരിക്കേറ്റ വനിതാ എംഎൽഎമാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേകം കേസെടുക്കുമെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. മ്യൂസിസം പൊലീസിൽ കേസെടുക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയെ അറിയിച്ചു. 

സോളാർ പീഡന പരാതിയിൽ ഹൈബി ഈഡൻ കുറ്റവിമുക്തൻ, സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു

 

 

 

 

 

Follow Us:
Download App:
  • android
  • ios