Asianet News MalayalamAsianet News Malayalam

33 ന്യൂസ് പേപ്പറുകൾ, മൂന്ന് ദിവസം; തീവണ്ടിയുടെ മാതൃകയുമായി പന്ത്രണ്ടുകാരൻ, പ്രശംസിച്ച് റെയിൽവേ

അദ്വൈതിന്റെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഈ മിടുക്കന്റെ കഴിവിനെ പ്രശംസിച്ചുകൊണ്ട് റെയിൽവേ മന്ത്രാലയവും രം​ഗത്തെത്തി.

kerala boy creates train model using newspaper and glue
Author
Thrissur, First Published Jun 26, 2020, 8:48 PM IST

കൊവിഡിന് പിന്നാലെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷം മുതിർന്നവർക്കൊപ്പം കുട്ടിക്കൂട്ടവും വീട്ടിൽ തന്നെ ഇരിപ്പാണ്. പലരും വിവധ തരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെട്ടു കൊണ്ടാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്. പലതരം പരീക്ഷണങ്ങളും ഈ കാലത്ത് നടക്കുന്നുണ്ട്. അത്തരത്തിലൊരു പരീക്ഷണം നടത്തി ശ്രദ്ധേയനാകുകയാണ് തൃശ്ശൂരിൽ നിന്നുള്ള ഒരു കൊച്ചു മിടുക്കൻ.

ന്യൂസ് പേപ്പറുകൾ ഉപയോ​ഗിച്ച് ട്രെയിൻ നിർമ്മിച്ചാണ് പന്ത്രണ്ടുകാരനായ അദ്വൈത് കൃഷ്ണ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്. ഒരു കൽക്കരി എൻജിനും, രണ്ട് ബോഗികളും ചേർന്ന ട്രെയിനിന്റെ ചെറു രൂപമാണ് അദ്വൈത് ഉണ്ടാക്കിയിരിക്കുന്നത്. പൂർണമായും ന്യൂസ് പേപ്പർ ഉപയോഗിച്ചാണ് ട്രെയിൻ തയ്യാറാക്കിയത്. വെറും 3 ദിവസം കൊണ്ട് 33 ന്യൂസ് പേപ്പർ ഷീറ്റുകളും, 10 എ4 ഷീറ്റുകളും പശയും ഉപയോ​ഗിച്ചാണ് ട്രെയിനിന്റെ നിർമ്മാണം. 

അദ്വൈതിന്റെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഈ മിടുക്കന്റെ കഴിവിനെ പ്രശംസിച്ചുകൊണ്ട് റെയിൽവേ മന്ത്രാലയവും രം​ഗത്തെത്തി."അദ്വൈത് കൃഷ്ണയെ പരിചയപ്പെടാം. കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള 12 വയസുള്ള ഈ കൊച്ചു മിടുക്കൻ തന്റെ ക്രീയാത്മകതയിൽ നിർമ്മിച്ചത് ന്യൂസ് പേപ്പറിൽ ട്രെയിൻ. യഥാർത്ഥ തീവണ്ടിയോട് ഏറെ സാമ്യം പുലർത്തുന്ന ന്യൂസ് പേപ്പർ മാതൃക തയ്യാറാക്കാൻ വെറും 3 ദിവസമേ വേണ്ടി വന്നുള്ളൂ" റെയിൽവേ ട്വിറ്ററിൽ കുറിച്ചു. 

അദ്വൈത് ട്രെയിൻ നിർമ്മിക്കുന്ന വീഡിയോയും റെയിൽവേ പങ്കുവയ്ക്കുന്നുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ അദ്വൈതിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ചേർപ്പ് സിഎൻഎൻ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അദ്വൈത്. 

Follow Us:
Download App:
  • android
  • ios