നിയമസഭയിൽ 2026-2027ലെ പുതുക്കിയ സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. വ്യക്തമായ ജനവിധിയോടെ അധികാരത്തിൽ വന്ന സർക്കാർ ആണിതെന്നും പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്.

തിരുവനന്തപുരം: നിയമസഭയിൽ 2026-2027ലെ പുതുക്കിയ സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ധവള പത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. വ്യക്തമായ ജനവിധിയോടെ അധികാരത്തിൽ വന്ന സർക്കാർ ആണിതെന്നും പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വി ഡി സതീശൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വലിയ സാമ്പത്തിക വെല്ലുവിളികളാണ് സംസ്ഥാനം നേരിടുന്നത്. കേരളത്തിൻ്റെ തനത് വരുമാനം മറ്റ് സംസ്ഥാനങ്ങളേക്കാൾ താഴെയാണെന്നും കിഫ്ബി പദ്ധതികൾക്ക് ഫണ്ട് കണ്ടെത്തേണ്ട ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നിലുള്ളത് വൻ ബാധ്യതയാണ്. ബജറ്റ് ആരംഭത്തിൽ തന്നെ കിഫ്ബിക്ക് വിമർശനം ഉണ്ടായി. കിഫ്ബി സാമ്പത്തിക അസന്തുലിതാവസ്ഥ ഉണ്ടാക്കിയെന്നും പഠിക്കാൻ പ്രത്യേക വിദഗ്ദ്ധ സമിതി രൂപീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

പദ്ധതി അടങ്കലിൽ ആനുപാതിക കുറവുണ്ടാകും. 35,000 കോടിയുടേതാണ് വാർഷിക പദ്ധതി അടങ്കൽ. കേന്ദ്ര വിഹിതം മുൻ ബജറ്റിൽ തെറ്റായി കണക്കാക്കി. എന്നാൽ 20,500 കോടി കുറവുണ്ടാകും. പ്രിയദർശിനി പദ്ധതിയെ സംബന്ധിച്ചും ബജറ്റിൽ എടുത്തുപറഞ്ഞു. കടുത്ത പ്രതിസന്ധിക്കിടയിലും സൗജന്യ യാത്ര നടപ്പാക്കിയെന്നും ആശ വർക്കർമാരുടെ ഓണറേറിയം കൂട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സൗജന്യ യാത്രയും ആശാവർക്കർ ആനുകൂല്യവും പരാമർശിച്ചു.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News