കോട്ടയം: കേരളാ കോൺഗ്രസിനോട് കോൺഗ്രസ് കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് ജോസ് കെ മാണി. കേരളാ കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ കടുത്ത വിമര്‍ശനമാണ് കോൺഗ്രസിനെതിരെ ഉയര്‍ന്നത്. പുറത്താക്കലിന് ശേഷം  ഒരുവിധ ചർച്ചക്കും യുഡിഎഫിലെ ഒരു നേതാവും തയാറായിട്ടില്ല. സ്റ്റിയറിങ് കമ്മറ്റിയിൽ ജോസ് കെ മാണിയാണ് വിമര്‍ശനം ഉന്നയിച്ചത്. 

കേരള കോൺഗ്രസിനെ  ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയുടെ കൂടെ നിന്ന പിജെ യും കൂട്ടരും സ്വന്തം വിഭാഗത്തെ വഞ്ചിച്ച ഒറ്റുകാരെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും കേരളാ കോൺഗ്രസ് ജോസ് കെ മാണി കുറ്റപ്പെടുത്തി