കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും. പാലാ ഉപതിരഞ്ഞെടുപ്പിലെ പരാജയം യോഗത്തിൽ ചർച്ചയാകും. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ പാർലമെൻററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ പിജെ ജോസഫ് നടത്തിയ നീക്കത്തെ കുറിച്ചും ചർച്ച നടക്കും. പിളർപ്പിനെ ചൊല്ലിയുള്ള തർക്കത്തിൽ  കോടതി വിധി ഉടൻവരും എന്നിരിക്കെ ഈ വിഷയത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും യോഗം ആലോചിക്കുമെന്നാണ് അറിയുന്നത്.