Asianet News MalayalamAsianet News Malayalam

'രണ്ടില' ജോസ് കെ മാണിക്ക് നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, ജോസഫിന് തിരിച്ചടി

എന്നാൽ തീരുമാനം സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽത്തന്നെ രണ്ട് അഭിപ്രായമുണ്ട്. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനിൽ മൂന്ന് പേരിൽ രണ്ട് പേർ ജോസ് കെ മാണിക്ക് അനുകൂല നിലപാടെടുത്തപ്പോൾ ഒരാൾ എതിർത്തു.

kerala congress mani two leaves symbol will be given to jose k mani
Author
New Delhi, First Published Aug 31, 2020, 7:51 PM IST

ദില്ലി/ കോട്ടയം: കേരളാ കോൺഗ്രസ് എമ്മിന്‍റെ രണ്ടിലച്ചിഹ്നം ജോസ് കെ മാണിക്ക് നൽകാൻ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. ജോസഫ് - ജോസ് വിഭാഗങ്ങൾ നൽകിയ പരാതിയിൻമേലാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തത്. എന്നാൽ കമ്മീഷനിൽത്തന്നെ ചിഹ്നം നൽകുന്നത് സംബന്ധിച്ച് ഭിന്നാഭിപ്രായം ഉടലെടുത്തു. തീരുമാനത്തിനെതിരെ ഉടനടി അപ്പീൽ പോകുമെന്ന് പി ജെ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു.

ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ഉള്ള വിഭാഗത്തെയാണ് കേരള കോൺഗ്രസ് (എം) എന്ന് വിളിക്കാനാകുക എന്നാണ് ഭൂരിപക്ഷ വിധി വന്നത്. കമ്മീഷനിൽ പരാതി പരിഗണിച്ച മൂന്നംഗ സമിതിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ, സുശീൽ ചന്ദ്ര എന്നിവർ രണ്ടില ജോസ് കെ മാണിക്ക് നൽകുന്നതിനെ അനുകൂലിച്ചു. എന്നാൽ അശോക് ലവാസ ഇതിനോട് വിയോജിച്ചു. രണ്ട് പേർക്കും ചിഹ്നം നൽകാൻ കഴിയില്ല എന്നായിരുന്നു അശോക് ലവാസയുടെ നിലപാട്. രണ്ട് വിഭാഗത്തെയും കേരള കോൺഗ്രസ് (എം) ആയി കണക്കാക്കാൻ കഴിയില്ല എന്നും ന്യൂനവിധിയിൽ അശോക് ലവാസ ചൂണ്ടിക്കാട്ടി. 

കെഎം മാണിയെ ഹൈജാക്ക് ചെയ്തവർക്കുള്ള മറുപടിയാണ് വിധിയെന്ന് ജോസ് കെ മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഷ്ട്രീയ ഗൂഡാലോചനയ്ക്ക് മറുപടി. സത്യം വിജയിക്കുമെന്ന് തെളിഞ്ഞെന്നും ജോസ് കെ മാണി പറ‍ഞ്ഞു. പുതിയ സാഹചര്യത്തിൽ വിധി അനുകൂലമായത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios