തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഒരിടവേളക്ക് ശേഷം വീണ്ടും വർധനവ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയിൽ രോഗികളുടെ എണ്ണം ഉയർന്നു. പ്രതിവാര റിപ്പോർട് പ്രകാരം ഈ ആഴ്ച 36,539 രോഗികളാണ് ഉള്ളത്. കഴിഞ്ഞ ആഴ്ച ഇത് 32,938 രോഗികളായിരുന്നു. ഒരാഴ്ചക്കിടെ 3601 രോഗികളാണ് അധികമുള്ളത്. എറണാകുളം, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് മുൻ ആഴ്ചയെക്കാൾ കൂടി. ഏറ്റവും കൂടുതൽ വർധനവ് കോട്ടയം ജില്ലയിലാണ്, 13.0 ശതമാനം.