Asianet News MalayalamAsianet News Malayalam

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 6244 പേര്‍ക്ക്, 20 മരണം; 7792 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ആശങ്കാജനകമാം വിധം വർധിക്കുന്ന സാഹചര്യമാണ്

Kerala covid updates daily report new cases deaths discharge
Author
Thiruvananthapuram, First Published Oct 14, 2020, 5:56 PM IST

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂര്‍ 303, കാസര്‍ഗോഡ് 224, പത്തനംതിട്ട 169, ഇടുക്കി 114, വയനാട് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കോവളം സ്വദേശി രാജന്‍ ചെട്ടിയാര്‍ (76), അഞ്ചുതെങ്ങ് സ്വദേശിനി ജിനോ (62), ഫോര്‍ട്ട് സ്വദേശി കൃഷ്ണന്‍കുട്ടി (80), ആര്യനാട് സ്വദേശിനി ഓമന (68), വള്ളുകാല്‍ സ്വദേശിനി അമല ഔസേപ്പ് (67), പാറശാല സ്വദേശിനി ജയമതി വിജയകുമാരി (61), കൊല്ലം കാവനാട് സ്വദേശിനി ശാന്തമ്മ (80), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി രാധാമണി (69), പല്ലന സ്വദേശി യൂനുസ് കുഞ്ഞ് (69), എറണാകുളം പട്ടേല്‍ മാര്‍ക്കറ്റ് സ്വദേശി എം.എസ്. ജോണ്‍ (84), തൃപ്പുണ്ണിത്തുറ സ്വദേശി കേശവ പൊതുവാള്‍ (90), മലപ്പുറം പാലങ്ങാട് സ്വദേശി ചന്ദ്രന്‍ (50), മുതുവള്ളൂര്‍ സ്വദേശി അലിക്കുട്ടി (87), അരീക്കേട് സ്വദേശി മിസിയാ ഫാത്തിമ (5 മാസം), ചുള്ളിപ്പാറ സ്വദേശി അബ്ദുറഹ്മാന്‍ (56), കുറുവ സ്വദേശി അബൂബക്കര്‍ (69), താഴേക്കോട് സ്വദേശി കുഞ്ഞന്‍ (80), കോഴിക്കോട് വാവാട് സ്വദേശി മുഹമ്മദ് (85), കോഴിക്കോട് സ്വദേശി സെയ്ദാലിക്കുട്ടി (72), കണ്ണൂര്‍ പുന്നാട് സ്വദേശി കുമാരന്‍ (70), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1066 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 81 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5745 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 364 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 934, എറണാകുളം 714, കോഴിക്കോട് 649, തൃശൂര്‍ 539, തിരുവനന്തപുരം 508, കൊല്ലം 527, ആലപ്പുഴ 426, പാലക്കാട് 320, കോട്ടയം 313, കണ്ണൂര്‍ 273, കാസര്‍ഗോഡ് 213, പത്തനംതിട്ട 152, ഇടുക്കി 96, വയനാട് 81 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്

36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 21, കോട്ടയം 4, മലപ്പുറം 3, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7792 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 871, കൊല്ലം 625, പത്തനംതിട്ട 321, ആലപ്പുഴ 574, കോട്ടയം 143, ഇടുക്കി 155, എറണാകുളം 823, തൃശൂര്‍ 631, പാലക്കാട് 449, മലപ്പുറം 1519, കോഴിക്കോട് 836, വയനാട് 66, കണ്ണൂര്‍ 436, കാസര്‍ഗോഡ് 343 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,837 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,15,149 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,78,989 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,52,645 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,344 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2519 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 50,056 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 37,26,738 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ പീരുമേട് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), അറക്കുളം (സബ് വാര്‍ഡ് 6, 13), മലപ്പുറം ജില്ലയിലെ കണ്ണമംഗലം (സബ് വാര്‍ഡ് 19), മലപ്പുറം മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 24), വയനാട് ജില്ലയിലെ മുട്ടില്‍ (സബ് വാര്‍ഡ് 9, 10, 11), തൃശൂര്‍ ജില്ലയിലെ ചാഴൂര്‍ (15), തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ (19), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (സബ് വാര്‍ഡ് 13, 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 653 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Follow Us:
Download App:
  • android
  • ios