ബഫർ സോണിലെ ജനവാസ കേന്ദ്രങ്ങൾ നിശ്ചയിക്കാൻ നടന്ന ആകാശ സർവേയെ ചൊല്ലി നൂറു കണക്കിന് പരാതികൾ ആണ് ഉയരുന്നത്

കോഴിക്കോട്: ബഫർ സോണിലെ ഉപഗ്രഹ സർവേ റിപ്പോർട്ടിലെ അപാകത പഠിക്കാൻ സർക്കാർ തീരുമാനത്തിന് കാത്ത് നിൽക്കാതെ സ്വന്തം നിലയ്ക്ക് ഹെൽപ് ഡെസ്കുകൾ തുടങ്ങി കർഷകർ. കേരള സ്വതന്ത്ര കർഷക സംഘടന (കിഫ) യാണ് വയനാട്, കോഴിക്കോട് ജില്ലകളിൽ ഹെൽപ് ഡസ്ക് തുടങ്ങിയത്. മറ്റ് വില്ലേജുകളിലും ഹെൽപ് ഡെസ്കുകൾ തുടങ്ങുമെന്ന് ഇവർ അറിയിച്ചു. പഞ്ചായത്ത് തലത്തിൽ ഹെൽപ്പ് ഡെസ്ക് തുടങ്ങാൻ ഇന്ന് സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.

YouTube video player

ബഫർസോണിനെച്ചൊല്ലി മലയോര മേഖലയിൽ ഒരിക്കൽക്കൂടി ജനങ്ങൾക്കിടയിൽ ആശങ്ക ശക്തമാകുന്ന സ്ഥിതിയാണ്. ബഫർ സോണിലെ ജനവാസ കേന്ദ്രങ്ങൾ നിശ്ചയിക്കാൻ നടന്ന ആകാശ സർവേയെ ചൊല്ലി നൂറു കണക്കിന് പരാതികൾ ആണ് ഉയരുന്നത്. ഇക്കാര്യത്തിൽ ജനങ്ങൾക്ക് ഒരാശങ്കയും വേണ്ടെന്നാണ് മന്ത്രി എകെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. സുപ്രീം കോടതിയുടെ നിർദ്ദേശം അനുസരിക്കാൻ മാത്രമാണ് ആകാശ സർവേ നടത്തിയത്. എല്ലാ സ്ഥലങ്ങളിലും നേരിട്ടുള്ള പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. 

YouTube video player

മന്ത്രിയുടെ വിശദീകരണത്തിലും ആശയക്കുഴപ്പങ്ങൾ ഏറെയാണ്. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്‌ണൻ അധ്യക്ഷനായ സമിതി നേരിട്ട് സ്ഥല പരിശോധന നടത്തുമെന്ന് സർക്കാർ നേരത്തെ തന്നെ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഇപ്പോഴും ഈ നേരിട്ടുള്ള സർവേയുടെ പ്രാരംഭ നടപടിക്രമം പോലും ആയിട്ടില്ല. 

YouTube video player

ബഫർ സോണിൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിക്കും പഞ്ചായത്തുകളിലെ ഹെൽപ് ഡെസ്കിനും ലഭിക്കുന്ന പരാതികളിൽ ത‍ദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ ഫീൽഡ് സർവേ നടത്താനാണ് വനം വകുപ്പിന്റെ തീരുമാനം. സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെ‍ന്റ് സെന്റർ ഉപഗ്രഹ സർവേയിലൂടെ തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ ജനവാസ മേഖലകളെ‍ക്കുറിച്ച് പരാതികളു‍യർന്നിരുന്നു. സർവേയുടെ വിശദാംശങ്ങൾ തീരുമാനിക്കാൻ ഇന്നും അടുത്ത ചൊവ്വാഴ്ചയുമായി വിദഗ്ധസമിതി യോഗം ചേരും.

YouTube video player