നിലവിൽ കെഎസ്ആര്‍ടിസിയുടെ ലോഫ്ലോര്‍ എസി ബസുകള്‍ മാത്രമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നത്
കോഴിക്കോട്: സംസ്ഥാനത്ത് ആദ്യ സ്വകാര്യ ലോഫ്ലോര്‍ ബസ് കോഴിക്കോട് സര്‍വ്വീസ് തുടങ്ങി. കോഴിക്കോട്-വയനാട് മേഖലയിലെ പ്രമുഖ ബസ് ഗതാഗത ഗ്രൂപ്പായ ജയന്തി ജനതയാണ് ലോഫ്ലോര്‍ ബസ് രംഗത്തിറക്കിയത്. മാനാഞ്ചിറ – വെള്ളിമാടുകുന്ന് – മൂഴിക്കൽ റൂട്ടിലാണ് ബസ് സര്‍വ്വീസ് നടത്തുന്നത്.
ഓര്‍ഡിനറി ബസുകളുടെ അതേ നിരക്കിലാണ് ലോഫ്ലോര്‍ ബസിലും യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അശോക് ലെയ്‌ലാൻഡ് കേരള ഏരിയ മാനേജർ അംജിത് ഗംഗാധരൻ ബസിന്റെ ആദ്യ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.
മുൻപ് വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ നിന്ന് എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരിലേക്ക് പരശുറാം എന്ന പേരിൽ എസി ബസ് ഓടിച്ചതും ഇതേ ഗ്രൂപ്പ് തന്നെയാണ്. പിന്നീട് കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍ ഏറ്റെടുത്തതോടെ ഈ സര്‍വ്വീസ് അവസാനിപ്പിച്ചു.
