പൂനെയിലെ ആശുപത്രിയിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍റെ മകനും അഭിഭാഷകനുമായ മുസ്തഫയുടെ ഭാര്യ ഒറ്റ പ്രസവത്തില്‍ മൂന്ന കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. 

വീണ്ടും മുത്തച്ഛനായതിന്‍റെ സന്തോഷത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മകന്‍ മുസ്തഫയ്ക്ക് രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമടക്കം മൂന്ന് കുട്ടികളാണ് ഇന്നുണ്ടായത്. പൂനെയിലെ ആശുപത്രിയിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍റെ മകനും അഭിഭാഷകനുമായ മുസ്തഫയുടെ ഭാര്യ ഒറ്റ പ്രസവത്തില്‍ മൂന്ന കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. മകന്‍റെ ഭാര്യയെ ആശുപത്രിയിലാക്കിയ വിവരം അറിഞ്ഞയുടനേ ഗവര്‍ണറും ഭാര്യയും ഇന്നലെ പൂനെയിലെത്തിയിരുന്നു. മുസ്തഫയ്ക്കും ഭാര്യയ്ക്കും മറ്റൊരു കുട്ടി കൂടിയുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona